Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിജയ്​ മല്യയെ...

വിജയ്​ മല്യയെ കൈമാറാമെന്ന്​ ബ്രിട്ടൻ

text_fields
bookmark_border
വിജയ്​ മല്യയെ കൈമാറാമെന്ന്​ ബ്രിട്ടൻ
cancel

ന്യൂഡൽഹി: വിവിധ ബാങ്കുകളിൽ നിന്ന്​ 9000 കോടി കടമെടുത്ത്​ രാജ്യം വിട്ട മദ്യവ്യവസായി വിജയ്​ മല്യയെ ​ൈ​കമാറാൻ തയാറാണെന്ന്​ ബ്രിട്ടൻ. മല്യയെ സംബന്ധിച്ച്​ രേഖകളും ബ്രിട്ടൻ ഇന്ത്യയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. വായ്​പ നൽകിയ ബാങ്കുകളെ വഞ്ചിച്ച്​ 2016ലാണ്​ മല്യ രാജ്യം വിട്ടത്​.  മല്യയെ മടക്കികൊണ്ടുവരാനുള്ള കോടതി ഉത്തരവ്​ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്​ കൈമാറിയിരുന്നു. മല്യ ഇപ്പോൾ ബ്രിട്ടനിലാണ്​ ഉള്ളതെന്നാണ്​ അന്വേഷണ എജൻസികളുടെ കണക്ക്​ കൂട്ടൽ.

കുറ്റവാളികളെ കൈമാറുന്നത്​ സംബന്ധിച്ച്​ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നിലവിൽ കരാറുണ്ട്​. കരാറി​െൻറ അടിസ്ഥാനത്തിൽ വിജയ്​ മല്യയെ കൈമാറണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ബ്രിട്ടീഷ്​ പ്രധാനമന്ത്രി തേരാസ മെയുടെ സന്ദർശന വേളയിൽ മല്യയുൾപ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന്​ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 16 പ്രതികളെ കൈമാറണമെന്ന്​ ആവശ്യം ബ്രിട്ടനും ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallya
News Summary - Vijay Mallya case: UK authorities assure extradition, alcohol baron to be back in India
Next Story