Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമൂന്നുവർഷത്തിനിടെ...

മൂന്നുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളിൽ നടന്നത്​ 8622 തട്ടിപ്പുകൾ

text_fields
bookmark_border
PNB
cancel

ന്യുഡൽഹി: വജ്രവ്യാപാരി നീരവ്​ മോദി നടത്തിയ 11300 കോടി രൂപയു​െട ബാങ്ക്​ തട്ടിപ്പി​​​െൻറ ഞെട്ടലിലാണ്​ രാജ്യം. അതിനു തൊട്ടു പിറകെ പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പി​​​െൻറ വ്യാപ്​തി തെളിയിക്കുന്ന വാർത്തകൾ പുറത്തു വരുന്നു. ഇന്ത്യയി​െല പൊതുമേഖലാ ബാങ്കായ പഞ്ചാബ്​ നാഷണൽ ബാങ്കിൽ 2014-15 വർഷത്തിലും 2016-17 വർഷത്തിലുമായി 471 തട്ടിപ്പു കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു. 

മൂന്ന്​ സാമ്പത്തിക വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളിൽ 8,622 തട്ടിപ്പു കേസുകൾ റിസർവ്​ ബാങ്കിന്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്ന്​ ധനകാര്യ സഹമന്ത്രി ശിവ്​ പ്രതാപ്​ ശുക്ല ഇൗ മാസം ആദ്യം ലോക്​സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. 2014-15 വർഷത്തിൽ പി.എൻ.ബിയിൽ മാത്രം 180 കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 2015-16ൽ അത്​ 131 കേസുകളാണെങ്കിൽ 2016-17 ൽ അത്​ 160 എണ്ണമായി വർധിച്ചു. 

21 പൊതുമേഖലാ ബാങ്കുകളിൽ സ്​റ്റേറ്റ്​ ബാങ്ക്​​ ഒാഫ്​ ഇന്ത്യയിലാണ്​ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത്​. 2014-15 വർഷത്തിൽ 893 എണ്ണം. അടുത്ത വർഷം അത്​ 770 ആയി കുറഞ്ഞെങ്കിലും 2016-17ൽ വീണ്ടും 803ലേക്ക്​ ഉയർന്നു. 

തട്ടിപ്പി​​​െൻറ എണ്ണത്തിൽ രണ്ടാം സ്​ഥാനം ബാങ്ക്​ ഒാഫ്​ ബറോഡക്കാണ്​. 2014-15 വർഷത്തിൽ 303 കേസുകളും പിന്നീടുള്ള വർഷങ്ങളിൽ 255ഉം 224ഉം കേസുകളും റിപ്പോർട്ട്​ ചെയ്​തു. കേസുകൾ കൂടുതലുണ്ടെങ്കിലും ഇതിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരായ നടപടികൾ നാമമാത്രമാണ്​. 2015ൽ പൊതുമേഖലാ ബാങ്കുകളി​െല 2,748 ജീവനക്കാർക്കെതിരെയാണ്​ നടപടി സ്വീകരിച്ചതെന്ന്​ മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. 2016ൽ അത്​ 1994 ആയി കുറഞ്ഞു. 2017 ജനുവരി മുതൽ മാർച്ച്​ വരെ 458 ജീവനക്കാരാണ്​ നടപടി നേരിട്ടതെന്നും മന്ത്രി വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbibank fraudmalayalam newsPNB Fraud
News Summary - In Three Years, Government Banks Reported 8622 Frauds - Business News
Next Story