എസ്.ബി.െഎ 1300 ബ്രാഞ്ചുകളുടെ പേരും െഎ.എഫ്.എസ്.സി കോഡും മാറ്റി
text_fieldsമുംബൈ: അഞ്ച് അസോസിയറ്റ് ബാങ്കുകളുമായുള്ള ലയനത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ 1300 ഒാളം ബ്രാഞ്ചുകളുടെ പേരും െഎ.എഫ്.എസ്. സി കോഡും മാറ്റി. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നോ, തിരുവനന്തപുരം തുടങ്ങി വിവിധ ഇടങ്ങളിെല ബ്രാഞ്ചുകളിലാണ് മാറ്റം വരുത്തിയത്.
െഎ.എഫ്.എസ്.സി കോഡിലെ മാറ്റം ഉപഭോക്താക്കളെ അറിയിക്കും. എന്നാൽ, പഴയ കോഡ് വെച്ച് ഇടപാട് നടത്തുകയാണെങ്കിൽ ബാങ്ക് തന്നെ പുതിയ െഎ.എഫ്.എസ്.സിയായി അത് മാറ്റുമെന്നും ഉപഭോക്താക്കൾക്ക് ഇതു മൂലം ഒരു പ്രശ്നവും നേരിടേണ്ടി വരില്ലെന്നും ബാങ്ക് മാനേജിങ് ഡയറക്ടർ പ്രവീൺ ഗുപ്ത അറിയിച്ചു. മാറ്റിയ കോഡ് സംബന്ധിച്ച വിവരങ്ങൾ എസ്.ബി.െഎയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.
ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് എന്ന െഎ.എഫ്.എസ്.സി 11 അക്ക കോഡാണ്. ആർ.ബി.െഎ നിയന്ത്രണത്തിൽ പണമിടപാട് നടത്തുന്ന ബാങ്കുകളെ തിരിച്ചറിയുന്നതിനാണ് ഇൗ കോഡ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.