Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightട്രംപ്​ അധികാരത്തിൽ;...

ട്രംപ്​ അധികാരത്തിൽ; വ്യാപാര മേഖലക്ക്​ ആശങ്കയുടെ ദിനങ്ങൾ

text_fields
bookmark_border
ട്രംപ്​ അധികാരത്തിൽ; വ്യാപാര മേഖലക്ക്​ ആശങ്കയുടെ ദിനങ്ങൾ
cancel

ന്യൂയോർക്ക്​: അമേരിക്കയുടെ പ്രസിഡൻറായി അധികാരമേറ്റെടുത്ത്​ ഡൊണാൾഡ്​ ട്രംപ്​ നടത്തിയ പ്രസംഗം തെല്ലൊന്നുമല്ല ആഗോള വ്യാപര മേഖലയെ ഉലക്കുന്നത്​. അമേരിക്കക്ക്​ മുൻഗണന നൽകുമെന്ന ട്രംപി​െൻറ വാചകം തന്നെ വരും കാലത്ത്​ അമേരിക്കയുടെ വ്യാപാരനയം എതു രൂപത്തിലായിരിക്കും എന്നതി​െൻറ സൂചനയാണ്​. 

തൊഴിലുകൾ അമേരിക്കയിൽ തന്നെ നിലനിർത്താൻ ട്രംപ്​ ശ്രമിക്കുമെന്നുറപ്പാണ്​. അതിനായി ആദ്യം മാറ്റം വരുത്തുക എച്ച്​-1ബി വിസയിലായിരിക്കും. വിദേശ പൗരൻമാർക്ക്​ അമേരിക്കിയിൽ തൊഴിൽ ചെയ്യുന്നതിന്​ ഇനി കർശന വ്യവസ്​ഥകൾ പാലിക്കേണ്ടി വരും. വിദേശ തൊഴിലാളികളെ പണിയെടുപ്പിക്കണമെങ്കിൽ തൊഴിലുടമകൾ ബുദ്ധിമുട്ടുകൾ നേരിടും. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ഇത്​ ബാധിക്കുമെന്നുറപ്പാണ്​. ​

മറ്റ്​ രാജ്യങ്ങളിൽ കാർ പ്ലാൻറുകളുള്ള കമ്പനികൾക്ക്​ അമേരിക്കയിൽ കാറുകൾ ഇറക്കുമതി ​ചെയ്യു​േമ്പാൾ അധിക നികുതി ഏർപ്പെടുത്തനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്​. അമേരിക്കയിലെ പല പ്രമുഖ കാർ നിർമാതാക്കളും മെക്​സികോ പോലുള്ള രാജ്യങ്ങളിലാണ്​ കാറുകൾ നിർമിക്കുന്നത്​. നിർമാണ​ ചിലവ്​ കുറവാണ്​ എന്നതാണ്​ മറ്റ്​ രാജ്യങ്ങളെ തേടിപോകാൻ കാർ കമ്പനികളെ പ്രേരിപ്പിക്കുന്നത്​. എന്നാൽ അധിക നികുതി ഏർപ്പെടുത്തിയാൽ മറ്റ്​ രാജ്യങ്ങളിൽ കാർ നിർമ്മിക്കുന്നത്​ കൊണ്ടുള്ള ലാഭം ഇല്ലാതാകും.  ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തടയുന്നതിനുള്ള നടപടികളും ട്രംപി​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടാവുമെന്ന്​ ഉറപ്പാണ്​.

ഒാഹരി വിപണികളിൽ ട്രംപി​െൻറ പ്രസംഗം വരും ദിവസങ്ങളിൽ സ്വാധീനം ചെലുത്തുമെന്നാണ്​ സൂചന​. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ ഒാഹരി വിപണികളെ ഇത്​ ദോഷകരമായി  ബാധിക്കുമെന്ന്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - rump’s signal of protectionism raises risks of trade wars, retaliatory tariffs
Next Story