Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമാർച്ച്​ 13 മുതൽ പണം...

മാർച്ച്​ 13 മുതൽ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമില്ല

text_fields
bookmark_border
മാർച്ച്​ 13 മുതൽ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമില്ല
cancel

ന്യൂഡൽഹി: മാർച്ച്​ 13 മുതൽ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമുണ്ടാവില്ലെന്ന്​ റിസർവ്​ ബാങ്ക്​. രണ്ട്​ ഘട്ടമായിട്ടാവും പണം പിൻവലിക്കുന്നതിനുള്ള നിയ​ന്ത്രണങ്ങൾ എടുത്തു കളയുക. ഇതിൽ ആദ്യഘട്ടമായി ഫെബ്രുവരി 20 മുതൽ ഒരാഴ്​ച സേവിങസ്​ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പിൻവലിക്കാവുന്ന തുക 24,000 രൂപയിൽ നിന്ന്​ 50,000 രൂപയായി വർധിപ്പിക്കും. രണ്ടാം ഘട്ടമായി മാർച്ച്​ 13 മുതൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കും.

നോട്ട്​ പിൻവലിക്കൽ മൂലം താൽകാലികമായി സമ്പദ്​വ്യവസ്​ഥയിൽ മാന്ദ്യമുണ്ടായതായും റിസർവ്​ ബാങ്ക്​ പറഞ്ഞു. നേരത്തെ ഫെബ്രുവരി ഒന്നുമുതൽ തന്നെ കറൻറ്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ റിസർവ്​ ബാങ്ക്​ ഇളവ്​ വരുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പണം പിൻവലിക്കലിന്​ കൂടുതൽ ഇളവുകൾ റിസർവ്​ ബാങ്ക്​ നൽകുന്നത്​.

റിസർവ്​ ബാങ്കി​െൻറ വായ്​പനയവും ഇന്ന്​ പ്രഖ്യാപിച്ചു. പുതിയ വായ്​പ നയത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക്​ 6.25 ശതമാനമായി തുടരും. ഇൗ സാമ്പത്തിക വർഷത്തിൽ രണ്ട്​ തവണ റിസർവ്​ ബാങ്ക്​ റിപ്പോ നിരക്കിൽ കുറവ്​ വരുത്തിയിരുന്നു. ഇതിന്​ ശേഷമാണ്​ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്​ പുതിയ വായ്​പനയം പ്രഖ്യാപിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbidemonitization
News Summary - no withdraw limit from march 13
Next Story