Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനിക്ഷേപകരെ ആകർഷിച്ച്​...

നിക്ഷേപകരെ ആകർഷിച്ച്​ മ്യൂച്വൽ ഫണ്ട്​

text_fields
bookmark_border
Mutual-Fund
cancel

സ്വന്തമായി ഇ^മെയിൽ ​െഎ.ഡിയുള്ളവർക്കെല്ലാം ദിവസവും നാലും അഞ്ചും ഇ^മെയിൽ സന്ദേശങ്ങൾ ലഭിക്കാറുണ്ട്​, മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതി​​െൻറ ഗുണഗണങ്ങൾ വിവരിച്ച്​. വിവിധ കമ്പനികളാണ്​ ഇത്തരത്തിൽ അറിയിപ്പുകൾ നൽകുന്നത്​. പലിശവരുമാനം വേണ്ടെന്ന്​ ആഗ്രഹിക്കുന്നവരും ബാങ്കുകളുടെ പലിശനിരക്ക്​ കുറയുന്നതിൽ അതൃപ്​തിയുള്ളവരും ഒരേപോലെ ഇതിൽ താൽപര്യം കാണിക്കുകയുമാണ്​. ദേശീയ തലത്തിൽ ഇതി​​െൻറ അനുരണനങ്ങൾ പ്രകടമാണ്​. ദിനന്തോറും മ്യൂച്വൽഫണ്ട്​ അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻതോതിൽ വർധനയുണ്ടാകുന്നുണ്ട്​.  കഴിഞ്ഞ മൂന്ന്​വർഷത്തിനിടെ, മ്യൂച്വൽ ഫണ്ട്​ അക്കൗണ്ടുകളുടെ എണ്ണത്തിൽ രാജ്യത്ത്​ 50 ശതമാനത്തി​െൻറ വർധനയുണ്ടായതായാണ്​ കണക്ക്​. നാലുകോടിയിൽനിന്ന്​ 6.25 കോടിയായി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം വർധിച്ചു. ഇതിൽതന്നെ 5.8 കോടി അക്കൗണ്ടുകളും ചില്ലറ നിക്ഷേപകരുടേതാണുതാനും. സാധാരണക്കാർക്ക്​ ഇൗ നിക്ഷേപമാർഗത്തിൽ താൽപര്യം വർധിക്കുന്നു എന്നാണ്​ ഇത്​ കാണിക്കുന്നത്​. വ്യക്​തിഗത മ്യൂച്വൽ ഫണ്ട്​ അക്കൗണ്ടുകളിലെ ആസ്​തി മൂല്യം 7.5 ലക്ഷം കോടിയിൽനിന്ന്​ 10.4 ലക്ഷം കോടി രൂപയായി വർധിക്കുകയും ചെയ്​തു. 

ബാങ്ക്​ നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തി​​െൻറ ആകർഷണീയത കുറഞ്ഞതോടെയാണ്​ കൂടുതൽപേർ മ്യൂച്വൽ ഫണ്ടിലേക്ക്​ തിരിയാൻ തുടങ്ങിയത്​. ഇൗ സാധ്യതകൾ തിരിച്ചറിഞ്ഞ്​ മ്യൂച്വല്‍ ഫണ്ട് കമ്പനികൾ നിരവധി സ്‌കീമുകൾ ആവിഷ്​കരിക്കുകയും ചെയ്​തു. അതാണ്​ വ്യാപകമായ ഇ^മെയിൽ കാമ്പയിന്​ വഴിവെച്ചിരിക്കുന്നത്​.

കരുതിവേണം നിക്ഷേപം
മ്യൂച്വൽ ഫണ്ട്​ ഒരു ​െട്രൻഡായി മാറിയതോടെ പലരും ഇതി​ലെ അപകടസാധ്യതകൾ മറച്ചുവെച്ചാണ്​ പരസ്യം നൽകുന്നത്​. മ്യൂച്വൽ ഫണ്ട്​ മികച്ച നിക്ഷേപമാർഗമാണ്​ എന്നതിൽ തർക്കമില്ല. എന്നാൽ, മാര്‍ക്കറ്റിനെക്കുറിച്ച് നന്നായി പഠിച്ചു വേണം നിക്ഷേപം നടത്താന്‍. മാസവരുമാനം പ്രതീക്ഷിക്കുന്നവർക്കും കുറഞ്ഞ സമയത്തിനുളളിൽ വൻ ലാഭമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും മ്യൂച്വൽ ഫണ്ട്​ കാര്യമായ ഗുണം ചെയ്യില്ലെന്നാണ്​ വിദഗ്​ധ മതം. ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽകണ്ടുള്ള നിക്ഷേപമാണിത്​.  

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർ ചില മുൻകരുതലെടുക്കണമെന്ന്​ ഇൗ രംഗത്ത്​ പ്രവർത്തിക്കുന്നവർ വിശദീകരിക്കുന്നു. മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്താവൂ. പലരും ഫണ്ടുകളുടെ മൂല്യത്തിൽ വരുന്ന ചാഞ്ചാട്ടം കണ്ട്​ നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കാറുണ്ട്​്​. ഇത്​ തെറ്റായ പ്രവണതയാണ്​. നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നതോടൊപ്പംതന്നെ ഫണ്ടുകളുടെ പ്രകടനത്തിലെ ചാഞ്ചാട്ടം കണ്ട് നിക്ഷേപം സ്വയം പുനഃക്രമീകരിക്കുന്നത്​ തെറ്റായ രീതിയായി മാറുകയുംചെയ്യും. ഫണ്ട്​ പ്രകടനം വിലയിരുത്താൻ,താൻ ആശ്രയിക്കുന്ന ഏജൻസിയിലെ വിദഗ്​ധരുടെ ഉപദേശംതേടുകയാവും നല്ലത്​. സ്വയം ഫണ്ട് മാനേജര്‍ ചമയുന്നത്​ അപകടം ക്ഷണിച്ചുവരുത്തും. 

ഇനി നിക്ഷേപിക്കുന്നതിന്​, ഒാൺലൈൻ പ്ലാറ്റ്​ഫോമുകൾ തിരഞ്ഞെടുക്കുന്നവർ അവയുടെ സുരക്ഷയും പരിഗണിക്കണം.  ഒപ്പം,  വിവിധ സാമ്പത്തിക ഉൽപന്നങ്ങള്‍ വിശകലനം ചെയ്ത് അവതരിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുക്കുകയും വേണം. ഇത്​ നിക്ഷേപത്തിലെ തിരഞ്ഞെടുപ്പ്​ എളുപ്പമാക്കും. ഓരോ സാമ്പത്തിക ഉൽപന്നവും കൃത്യമായി താരതമ്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണെങ്കില്‍ ഓരോന്നിനെയും മനസ്സിലാക്കി നിക്ഷേപം നടത്താം.

മ്യൂച്വൽ ഫണ്ട്​
ഒാഹരി നിക്ഷേപത്തിലെ തലവേദനകൾ ആഗ്രഹിക്കാത്തവർക്കും സ്​ഥിരം സംവിധാനമായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കുമുള്ള മാർഗമാണ്​ മ്യൂച്വൽ ഫണ്ട്​. നിക്ഷേപകരിൽനിന്ന്​ വിവിധ തുകകളായി നിക്ഷേപം സ്വീകരിച്ച്​, അവർക്കുവേണ്ടി പലതരത്തിലുള്ള ഓഹരികളിൽ നിക്ഷേപിച്ച് ലാഭം നിക്ഷേപകർക്ക്​ ലഭ്യമാക്കുന്ന ഇടനിലക്കാരാണ്​ മ്യൂച്വൽ ഫണ്ട്​ കമ്പനികൾ. നിക്ഷേപത്തിന്​ ചെറിയ ഫീസും ഇൗടാക്കും. 

സ്​ഥിരമായ ഇടവേളകളിൽ കൃത്യമായി നിക്ഷേപിക്കാൻ ​ആഗ്രഹിക്കുന്നവർ ആദ്യം തങ്ങളുടെ നിക്ഷേപ ലക്ഷ്യമാണ്​ നിർണയിക്കേണ്ടത്​. മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി വർഷങ്ങൾക്ക്​ അപ്പുറമുള്ള ലക്ഷ്യങ്ങൾ മുന്നിൽ കാണുന്നവർക്ക്​ അതനുസരിച്ച്​ പദ്ധതികൾ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്​. ഇൗ ലക്ഷ്യത്തിന്​ അനുസൃതമാംവിധത്തിൽ, തങ്ങളാൽ കഴിയുന്ന തുക പ്രതിമാസ നിക്ഷേപമായി നടത്തുന്ന സിസ്​റ്റമാറ്റിക്​ ഇൻവെസ്​റ്റ്​മ​െൻറ്​ പ്ലാൻ (എസ്​.​െഎ.പി) വഴി നിക്ഷേപിക്കുന്നവരാണ്​ ഇന്ന്​ ഏറെയും. 

ഏത്​ ഫണ്ടിലാണോ നിക്ഷേപിക്കുന്നത്​, നിക്ഷേപിക്കുന്ന തുകക്കനുസരിച്ച്​ ആ ഫണ്ടി​​െൻറ യൂനിറ്റുകൾ നിക്ഷേപക​​െൻറ പേരിലാക്കിക്കിട്ടും. ഫണ്ടി​​െൻറ വിപണിമൂല്യം വർധിക്കുന്നതനുസരിച്ച്​ യൂനിറ്റുകളുടെ നെറ്റ്​ അസറ്റ്​ വാല്യൂ വർധിക്കുന്നതാണ്​ നിക്ഷേപക​​െൻറ ലാഭം. ദീർഘകാലാടിസ്​ഥാനത്തിലാണ്​ ഇതിൽ കാര്യമായ മെച്ചമുണ്ടാവുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mutual fundmalayalam newsInvesters
News Summary - Mutual Fund - Business News
Next Story