Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightശമ്പളത്തിൽ വിവേചനം;...

ശമ്പളത്തിൽ വിവേചനം; ഗൂഗ്​ളിനെതിരെ കേസുമായി മുൻ വനിത ജീവനക്കാർ

text_fields
bookmark_border
google
cancel

കാലിഫോർണിയ: ശമ്പളത്തിൽ വിവേചനം കാണിച്ചുവെന്ന്​ ആരോപിച്ച്​ ഗൂഗ്​ളിനെതിരെ കേസുമായി വനിത ജീവനക്കാർ. ​ഒരേ ജോലിക്ക്​ പുരുഷൻമാരെക്കാൾ കുറഞ്ഞ ശമ്പളമാണ്​ സ്​ത്രീകൾക്ക്​ ഗൂഗ്​ൾ നൽകുന്നതെന്നാണ്​ വനിത ജീവനക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. കാലിഫോണിയയിലെ കോടതിയിലാണ്​ ഗൂഗ്​ളിനെതിരെ കേസ്​ ഫയൽ ചെയ്​തിരിക്കുന്നത്​​. 

ഗൂഗ്​ളിൽ  സോഫ്​റ്റർവെയർ എൻജിനിയർ, കമ്മ്യൂണിക്കേഷൻ സ്​പെഷ്യലിസ്​റ്റ്​, മാനേജർ തുടങ്ങിയ തസ്​തികകളിൽ മുമ്പ്​ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരാണ്​ ടെക്​ ഭീമനെതിരെ കേസുമായി രംഗത്തെതതിയിട്ടുള്ളത്​. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെക്​ കമ്പനിയായി ഗൂഗ്​ൾ വളർന്നെങ്കിലും വനിതകളോടുള്ള ഗൂഗ്​ളി​​​െൻറ പെരുമാറ്റം 21ാം നുറ്റാണ്ടി​​​െൻറ നിലവാരത്തിലേക്ക്​ എത്തിയിട്ടില്ലെന്ന്​ കേസ്​ നൽകിയ വനിത ജീവനക്കാരിലൊരാൾ പ്രതികരിച്ചു.

അമേരിക്കയിലെ മറ്റ്​ ടെക്​ കമ്പനികൾക്കെതിരെയും  സമാനമായ ആരോപണങ്ങളുയർന്നിട്ടുണ്ട്​. മൈക്രോസോഫ്​റ്റ്​, ട്വിറ്റർ, ക്വാൽകോം എന്നിവർക്കെതിരെയാണ്​ വനിതകൾക്കെതിരെ വിവേചനം നടത്തുന്നുവെന്ന്​ ആരോപണങ്ങളുയർന്നത്​. ക്വാൽകോം കഴിഞ്ഞ വർഷം 19.5 മില്യൺ ഡോളർ നഷ്​ടപരിഹാരം നൽകി ഇത്തരമൊരു കേസ്​ ഒത്തുതീർപ്പാക്കിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlemalayalam newssex discriminationlawsuit
News Summary - Lawsuit accuses Google of bias against women in pay, promotions-Business news
Next Story