Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെയ്​റ്റ്​ലിക്കറിയുമോ...

ജെയ്​റ്റ്​ലിക്കറിയുമോ താരാചന്ദി​െൻറ സങ്കടം...?

text_fields
bookmark_border
ജെയ്​റ്റ്​ലിക്കറിയുമോ താരാചന്ദി​െൻറ സങ്കടം...?
cancel

ജയ്​പുരിലെ ഹവാ മഹലിൽ കട നടത്തുന്ന നാൽപ്പത്തിയഞ്ചുകാരനായ താര ചന്ദ് കുടുംബത്തി​​െൻറ പാരമ്പര്യ ജോലിയായ കത്രിക നന്നാക്കുന്ന പണി വേണ്ടെന്നു ​െവച്ചായിരുന്നു കരകൗശല വസ്​തുകൾ വിൽപ്പനക്കാരനായത്​. പാരമ്പര്യ തൊഴിലിൽനിന്ന്​ കിട്ടുന്ന തുച്ഛമായ വരുമാനത്തെക്കാൾ മെച്ചപ്പെ​െട്ടാരു ജീവിതം കട  തുടങ്ങു​േമ്പാൾ താരാചന്ദ്​ സ്വപ്​നം കണ്ടിരുന്നു. ഇപ്പോൾ പഴയ തൊഴിലിലേക്ക്​ മടങ്ങിപ്പോയാലോ എന്ന ചിന്ത താരാചന്ദിനെ പിടികൂടിയിട്ട്​ നാളുകളായി.

ദീപാവലി വിളക്കുകൾ തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ മുതൽ തുറന്നുവെച്ച കടയിൽനിന്ന്​ വൈക​ുന്നേരം വരെയായിട്ടും എന്തെങ്കിലും വാങ്ങാൻ ആരും വന്നിട്ടില്ല.നോട്ട്​ നിരോധനവും പിന്നീട്​ ജി.എസ്​.ടിയും വന്നതിനു ശേഷം മിടക്കവാറും ദിവസങ്ങളിൽ ഇതുതന്നെയാണ്​ അവസ്​ഥയെന്ന്​ താരാചന്ദ്​ പറയുന്നു.

ഇപ്പോഴത്തെ അവസ്ഥ  വിവരിക്കേണ്ടതില്ല. ദീപാവലി ആയിട്ടു പോലും കച്ചവടം വളരെ മോശമാണ്​. നിത്യോപയോഗത്തിന്​ അത്യാവശ്യമായ സാധനങ്ങൾ വാങ്ങാൻ മാത്രമേ ജനങ്ങൾ ഇപ്പോൾ പണം ചെലവാക്കുന്നുള്ളു. പിന്നെയെങ്ങനെ കരകൗശല വസ്​തുക്കൾ വിൽക്കുന്നിടത്തേക്ക്​ ആളുകൾ എത്തി​േനാക്കും....? താരാചന്ദ്​ ചോദിക്കുന്നു. കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ച്​ നടപ്പാക്കിയ നോട്ട്​ നിരോധനവും ജി.എസ്​.ടിയും പോലുള്ള നയങ്ങളുടെ നിരവധി ഇരകളിൽ ഒരാളാണ്​ താരാചന്ദ്​.

Thara-chand

ദീപാവലി മുന്നിൽ കണ്ടായിരുന്നു തുണി കച്ചവടത്തിന്​ താൽക്കാലികമായി ഷട്ടറിട്ട്​ ഗോപാൽ കൃഷ്​ണ ഗുപ്​ത പടക്ക കച്ചവടം തുടങ്ങിയത്​. വലിയ കച്ചവടം മുന്നിൽ കണ്ട്​ രണ്ട്​ പേരെ അധികമായും കടയിൽ ജോലിക്ക്​ നിർത്തിയിരുന്നു. എന്നാൽ, എല്ലാം പാഴായെന്ന്​ ഗോപാൽ ഇപ്പോൾ പറയുന്നു. നഷ്​ടം സഹിച്ച്​ കച്ചവടം മുന്നോട്ട്​ കൊണ്ട്​ പോകാൻ കഴിയുമോയെന്ന്​ അറിയില്ല. ദീപാവലിക്കുള്ള സാധങ്ങൾ വാങ്ങുന്നതിനായി  മാർക്കറ്റിലെത്തുന്നവർ കൂടുതലൊന്നും വാങ്ങാതെ മടങ്ങുകയാണ്​. ജി.എസ്​.ടി അംഗീകരിക്കാൻ ഉപഭോക്​താകൾ തയാറാവുന്നി​ല്ല. പഴയ വിലയിൽ തന്നെ സാധങ്ങൾ ലഭിക്കണമെന്നാണ്​ അവരുടെ ആവശ്യമെന്നും ഗോപാൽ കൃഷ്​ണ പറഞ്ഞു.

ജി.എസ്​.ടി സംവിധാനം മൂലം ഗുണമുണ്ടായത്​ ചാർ​േട്ടഡ്​ അക്കൗണ്ടിന്​ മാത്രമാണന്നൊണ്​ ചില കച്ചവടക്കാരുടെ അഭിപ്രായം. മുമ്പ്​ 2000 രൂപക്ക്​ ലഭ്യമായിരുന്ന ഇവരുടെ സേവനത്തിന്​ ഇന്ന്​ പ്രതിമാസം 6000 രൂപ നൽകണം.തെരുവിൽ സ്​റ്റീൽ പാത്ര കച്ചവടം നടത്തുന്ന രാം കിഷോറി​​െൻറ അനുഭവവും മറ്റൊന്നല്ല. ദീപാവലിയായിട്ടും കച്ചവടത്തിൽ വലിയ പുരോഗതിയില്ലെന്ന്​ രാം കിഷോർ പറയുന്നു.

Gopal-krishna
ഗോപാൽ കൃഷ്​ണ ത​​െൻറ പടക്ക കടയിൽ
 

യുവാക്കൾക്ക്​ സ്വയംതൊഴിൽ ഒരുക്കാനാണ്​ ‘സ്​​കിൽ ഇന്ത്യ’ എന്ന പദ്ധതി കേന്ദ്രസർക്കാർ ആവിഷ്​കരിച്ചത്​​. എന്നാൽ, ഇപ്പോൾ സർക്കാറി​​െൻറ നയങ്ങൾ മൂലം ദൈനംദിനം വരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്​ അസംഘടിത മേഖലയിലുൾപ്പെടുന്ന തൊഴിലാളികൾ. 2016 നവംബറിലെ നോട്ട്​ നിരോധനമാണ്​ ആദ്യം പ്രതിസന്ധി സൃഷ്​ടിച്ചത്​. പിന്നീട്​ ജൂലൈയിൽ ജി.എസ്​.ടി കൂടി നിലവിൽ വന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. ആവശ്യമായ മുന്നൊരുക്കമില്ലാതെ പുതിയ നികുതി സ​മ്പ്രദായം നടപ്പിലാക്കിയതാണ്​ പ്രതിസന്ധിക്കുള്ള കാരണം. ഇതോടൊപ്പം സാധനങ്ങളുടെ വിലയിലുണ്ടായ വർധനവും കച്ചവട​ത്തെ  കാര്യമായി ബാധിച്ചിട്ടുണ്ട്​.

കടപ്പാട്​: ദ വയർ.കോം


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstindustrydemonitisationmalayalam news
News Summary - Jaipur’s Vendors, Small Businesses Hit Hard After GST Shrinks Diwali Demand–Business news
Next Story