Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെല്ലിക്കെട്ടി​െൻറ...

ജെല്ലിക്കെട്ടി​െൻറ സാമ്പത്തിക ശാസ്​ത്രം

text_fields
bookmark_border
ജെല്ലിക്കെട്ടി​െൻറ സാമ്പത്തിക ശാസ്​ത്രം
cancel

ചെന്നൈ: ജെല്ലിക്കെട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രദിവാദങ്ങൾ രാജ്യത്ത്​ കനക്കുകയാണ്​.  സമാനതകളില്ലാത്ത പ്രക്ഷോഭമാണ്​ ജെല്ലിക്കെട്ടിന്​ വേണ്ടി ചെന്നൈയിലെ മറീന ബീച്ചിൽ നടന്നത്​.  ജെല്ലിക്കെട്ട്​ പ്രക്ഷോഭത്തെ പലരും അറബ്​ വസന്തത്തോട്​ ഉപമിച്ചു.  ജെല്ലിക്കെട്ട്​ തമിഴ്​നാട്ടിലെ ഗ്രാമീണ സമ്പദ്​വ്യവസ്​ഥയിലും നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്​.

 കാളകളെ ഗ്രാമീണ മേഖലയിലെ കർഷകർ ആദ്യം വാങ്ങുന്നത്​ എകദേശം 15,000 രൂപക്കായിരിക്കും. പിന്നീട്​  ഇവയെ വളർത്തി വിൽക്കു​േമ്പാൾ വൻ ലാഭമാണ്​ കർഷകർക്ക്​ ലഭിക്കുന്നത്​. ഇത്​ മികച്ച രീതിയിൽ ചെയ്​ത്​ ലാഭം കൊയ്യുന്ന നിരവധി കർഷകരുണ്ട്​ തമിഴ്​നാട്ടിൽ.  50,000 മുതൽ 20 ലക്ഷം രൂപവരെ ജെല്ലികെട്ടിനായി ചിലവാക്കാറുണ്ട്​. ഇത്​ ഗ്രാമീണ സമ്പദ്​വ്യവസ്​ഥയിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജെല്ലികെട്ടിൽ വിജയിച്ചാൽ നല്ല തുകയും സമ്മാനമായി കിട്ടും. 
ജെല്ലികെട്ടിന്​ ഉപയോഗിക്കുന്ന കാളകളെ ബ്രീഡിങിനായും ഉപയോഗിക്കുന്നുണ്ട്​. ഇതും കർഷകർക്ക്​ വരുമാനം ഉണ്ടാക്കി കൊടുക്കുന്നു. തമിഴ്​നാട്ടിൽ പല സ്​ഥലങ്ങളിലും ഇപ്പോഴും ഇൗ രീതി ഉപയോഗിച്ച്​ ബ്രീഡിങ്​ നടത്താറുണ്ട്​. ജെല്ലികെട്ട്​ ഇല്ലാതായാൽ തമിഴ്​നാട്ടി​ലെ കർഷകർ കാളകളെ വളർത്തുന്നത്​ തന്നെ വേണ്ടെന്ന്​ വെക്കുന്ന സാഹചര്യവുമുണ്ടാകും. 

കേവലം കായിക വിനോദം എന്നതിനപ്പുറം തമിഴ്​നാട്ടി​െൻറ സമ്പദ്​വ്യവസ്​ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്നതാണ്​ ജെല്ലികെട്ട്​​. അതുകൊണ്ട്​ തന്നെ ജെല്ലികെട്ടി​െൻറ നിരോധനം തമിഴ്​നാടി​െൻറ ഗ്രാമീണ സമ്പദ്​വ്യവസ്​ഥയിലും സ്വാധീനം ചെലുത്തുമെന്നുറപ്പാണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jallikattu
News Summary - This is how the economy of Jallikattu works
Next Story