Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഭവന വായ്​പകൾക്ക്​...

ഭവന വായ്​പകൾക്ക്​ നികുതിയിളവ്​

text_fields
bookmark_border
ഭവന വായ്​പകൾക്ക്​ നികുതിയിളവ്​
cancel

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഭവന വായ്​പകൾക്ക്​ നികുതി ഇളവ്​ നൽകുമെന്ന്​ സൂചന. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാതലത്തിൽ തകർച്ച നേരിടുന്ന റിയൽ എസ്​റ്റേറ്റ്​ ഉൾപ്പെടെയുള്ള മേഖലകളുടെ പ്രശ്​നങ്ങൾ പരിഹാരം കാണാൻ പുതിയ തീരുമാനം കൊണ്ട്​ സാധിക്കുമെന്നാണ്​ കേന്ദ്ര സർക്കാറി​െൻറ കണക്ക്​ കൂട്ടൽ. വർഷത്തിൽ രണ്ട്​ ലക്ഷത്തിൽ കൂടുതൽ ഭവന വായ്​പ പലിശ നൽകുന്നവർക്കാണ്​ കേന്ദ്ര സർക്കാർ നികുതി ഇളവ്​ നൽകുക.

ഭവനവായ്​പകളുടെ പലിശ നിരക്ക്​ കുറച്ചതിന്​ പിന്നാലെയാണ്​ കേന്ദ്ര സർക്കാറി​െൻറ നടപടി.  പലിശ നിരക്ക്​ കുറച്ച തീരുമാനം റിയൽ എസ്​റ്റേറ്റ്​ ഉൾ​പ്പടെയുള്ള മേഖലകൾക്ക്​ ഗുണകരമായില്ല എന്നാണ്​ സർക്കാർ വിലയിരുത്തൽ. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ വൻതോതിൽ നിക്ഷേപം ബാങ്കുകളിൽ എത്തിയിട്ടുണ്ട്​. വായ്​പകൾ നൽകി ഇൗ നിക്ഷേപത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്​ ​കേന്ദ്ര സർക്കാർ. ഇതി​െൻറ ഭാഗമായി കൂടിയാണ്​ ഭവന വായ്​പയിൽ നികുതി ഇളവ്​ നൽകുന്നത്​.

റിയൽ എസ്​റ്റേറ്റ്​ രംഗത്ത്​ പ്രവർത്തിക്കുന്ന പല സംഘടനകളും നോട്ട്​ പിൻവലിക്കലിന്​ ശേഷം മേഖലയിൽ മാന്ദ്യം ഉണ്ടായതായി പറഞ്ഞിരുന്നു. ​മേഖലയിൽ  44 ശതമാനത്തി​െൻറ കുറവുണ്ടായതായാണ്​ സൂചന. ഇത്​ മൂലം സർക്കാറിന്​ എകദേശം 22,600 കോടിയുടെ വരുമാന നഷ്​ടം ഉണ്ടായതായും കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home loans
News Summary - Higher tax breaks on home loans likely
Next Story