Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി: ആദ്യവാരം...

ജി.എസ്​.ടി: ആദ്യവാരം ആശയക്കുഴപ്പത്തി​േൻറത്​

text_fields
bookmark_border
ജി.എസ്​.ടി: ആദ്യവാരം ആശയക്കുഴപ്പത്തി​േൻറത്​
cancel

മുംബൈ: രാജ്യത്ത്​ചരക്കു​േസവന നികുതി (ജി.എസ്​.ടി) ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവന്നെങ്കിലും വ്യാപാര^വാണിജ്യ ലോകം അതി​​െൻറ പ്രതിസന്ധികൾ തിരിച്ചറിഞ്ഞ്​ തുടങ്ങിയത്​ മൂന്നാം തീയതി മുതലാണ്​. ജൂലൈ ഒന്ന്​ ശനിയാഴ്​ചയായിരുന്നു; അന്ന്​ ആഴ്​ചയിലെ വ്യാപാരത്തി​​െൻറ അവസാന ദിവസവും​. ശനിയാഴ്​ചകളിൽ സാധാരണഗതിയിൽ മൊത്ത വ്യാപാരരംഗത്ത്​ കാര്യമായി ഇടപാടുകൾ നടക്കാറില്ല. തിങ്കളാഴ്​ച പുതിയ വ്യാപാര വാരത്തിലേക്ക്​ വിപണി ഉണർന്നെഴുന്നേറ്റതോടെയാണ്​ പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും തലപൊക്കിത്തുടങ്ങിയത്​.

കഴിഞ്ഞ ഒരുവാരം അക്ഷരാർഥത്തിൽ ആശയക്കുഴപ്പത്തി​േൻറതും ആരോപണ പ്രത്യാരോപണങ്ങളുടേതുമായിരുന്നു. സർക്കാരും വ്യാപാരികളും പരസ്​പരം എതിർ ചേരിയിൽ നിൽക്കുന്ന കാഴ്​ചയാണ്​ കണ്ടത്​. വില കുറയുമെന്ന്​ കരുതി കാത്തിരുന്ന ജനം മിക്കതിനും അധിക വില കൊടുക്കേണ്ടിയും വന്നു. 
ച​​​ര​​​ക്കു സേ​​​വ​​​ന​​നി​​​കു​​​തി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​​ന്ന​​​തി​​​​​െൻറ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 101 ഉൽപ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു വി​​​ല കു​​​റ​​​യണമെന്നാണ്​ ധനമന്ത്രാലയത്തി​​െൻറ വാദം. ഇൗ വാദമുന്നയിച്ച്​ സംസ്​ഥാന ധനവകുപ്പ്​ പത്രങ്ങളിൽ പരസ്യവും നൽകി. പക്ഷേ, ഇൗ അവകാശവാദം ശരിയല്ലെന്ന്​ വ്യാപാരികൾ പറയുന്നു. ജനത്തി​​െൻറ മുമ്പിൽ തങ്ങളെ കള്ളന്മാരാക്കുന്നുവെന്ന പരിഭവമാണ്​ വ്യാപാരിസമൂഹത്തിന്​. സർക്കാറി​െൻറ അവകാശവാദമാണോ വ്യാപാരികളുടെ വിശദീകരണമാണോ വി​ശ്വസിക്കേണ്ടത്​ എന്നറിയാതെ നട്ടംതിരിയുകയാണ്​ സാധാരണക്കാർ.

 

മുന്നൊരുക്കം പോരായിരുന്നുവെന്ന്​ വ്യാപാരിസമൂഹം
രാജ്യത്ത്​ ഏകീകൃത നികുതി സംവിധാനം വരുന്നതിനെയും നികുതിവെട്ടിപ്പ്​ ഇല്ലാതാകുന്നതിനെയും പൊതുവെ സ്വാഗതം ചെയ്​തെങ്കിലും തങ്ങൾക്ക്​ ഒരുങ്ങാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്ന്​ വ്യാപാരി സമൂഹം കുറ്റപ്പെടുത്തുന്നു. 
ജി.എസ്​.ടി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മുമ്പ്​ കൂടുതൽ ഒരു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്നു​​​വെ​​​ന്നാണ്​ കേ​​​ര​​​ള ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രിയുടെ വിലയിരുത്തൽ. 

നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നെ​​​ങ്കി​​​ലും വിലകളിലും മറ്റും പ്രതിഫലനം തുടങ്ങിയിട്ടില്ലെന്നാണ്​ വിലയിരുത്തൽ. വ്യാ​​​പാ​​​രി-വ്യ​​​വ​​​സാ​​​യി സ​​​മൂ​​​ഹ​​​ത്തി​​​ൽ നി​​​യ​​​മം പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കാ​​​ൻ ഇ​​​നി​​​യും സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന്​​ ചേംബർ ഒാഫ്​ കോമേഴ്​സ്​ ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജാ സേ​​​തു​​​നാ​​​ഥ്​ പറയുന്നു. വിലകൾ ഒറ്റയടിക്ക്​ കുറയുമെന്ന സംസ്​ഥാന ധനമന്ത്രിയുടെ നിലപാട്​ തെ​​​റ്റി​​​ദ്ധാ​​​ര​​​ണജ​​​ന​​​ക​​​മാ​​​ണെ​​​ന്ന അഭിപ്രായത്തിലാണ്​ കേ​​​ര​​​ള മ​​​ർ​​​ച്ചൻറ്​സ്​ ചേം​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് ഭാരവാഹികളും. 

വില കുറയുന്ന വസ്​തുക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച സർക്കാർ നടപടിക്ക്​ പിന്നാലെ വ്യാപാരി സമൂഹത്തിൽ പ്രചരിച്ച മെസേജ്​ ഇങ്ങനെ: ‘ജി.എസ്​.ടിയുടെ ഫലമായി വില താഴേക്ക്​ വരാൻ ആറുമാസം സമയമെടുക്കുമെന്ന്​ കേന്ദ്ര ധനമന്ത്രി. സ്വിച്ച്​ ഇട്ടപോലെ അടുത്ത സെക്കൻറിൽ വില കുറയുമെന്ന്​ സംസ്​ഥാന ധനമന്ത്രി. ഇപ്പോൾ കേന്ദ്രമന്ത്രി ‘ബുദ്ധിമാനായ കേരള ധനമന്ത്രി’യിൽ നിന്ന്​ ആ സ്വിച്ചി​​െൻറ രഹസ്യം തേടുകയാണ്​.’ 
ഏതായാലും വ്യാപാരിസമൂഹം കടുത്ത ആശയക്കുഴപ്പത്തിലാണ്​. ജൂൺ 30ന്​ രാത്രിക്കുശേഷം കൈ​​വ​​ശ​​മു​​​ള്ള സ്​റ്റോ​​​ക്കി​​​​​െൻറ കാ​​​ര്യ​​​ത്തി​​​ൽ എന്ത്​ നിലപാടാണ്​ സ്വീകരിക്കേണ്ടത്​ എന്ന ചോദ്യത്തിന്​ ഇനിയും മറുപടിയില്ല. 

വലഞ്ഞത്​ ഭക്ഷണ വിപണന രംഗം
ജി.എസ്​.ടിയുടെ പ്രതിസന്ധി ആദ്യമുണ്ടായത്​ ഭക്ഷണ വിപണന രംഗത്താണ്​. ജൂൺ 30ന്​ ഭക്ഷണം കഴിച്ചിറങ്ങിയവർ പിറ്റേദിവസം അതേ ഹോട്ടലിൽ കഴിക്കാൻ കയറിയപ്പോൾ ബിരിയാണി ഉൾപ്പെടെ ഇനങ്ങൾക്ക്​ തലേദിവസത്തേക്കാൾ 30^35 രൂപവരെ വിലക്കൂടുതൽ. അന്വേഷിച്ചപ്പോൾ,

ഭക്ഷണവിലയോടൊപ്പം 18 ശതമാനം ജി.എസ്​.ടിയും ചേർത്താണ്​ ബില്ലെന്ന്​ മറുപടി. പലരും ബില്ലി​​െൻറ ചിത്രമെടുത്ത്​ ധനമന്ത്രിക്ക്​ അയച്ചു. ഹോട്ടലിൽ ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്​തുക്കൾക്ക്​​ നേരത്തെ നൽകിയിരുന്ന വിൽപന നികുതി കുറവ്​ ചെയ്​ത്​ ബാക്കി തുക കണക്കുകൂട്ടി അതിന്​ ജി.എസ്​.ടി കണക്കാക്കിയാൽ ഇ​േപ്പാഴുള്ള വിലക്ക്​ ഭക്ഷണം നൽകാൻ കഴിയുമെന്ന താത്വിക മറുപടിയാണ്​ ധനമന്ത്രി നൽകിയത്​. അതായത്​, ഹോട്ടൽ ഭക്ഷണത്തി​​െൻറ വില നിശ്​ചയിക്കണമെങ്കിൽ സാമ്പത്തിക ശാസ്​ത്രത്തിൽ ഡോക്​ടറേറ്റുള്ളയാളുടെ സഹായം തേടണം. 

എന്തായായാലും ഹോട്ടൽ ഭക്ഷണത്തി​​െൻറ വില ഒരാഴ്​ചക്കുശേഷവും കുറഞ്ഞിട്ടില്ല. ജി​​​.എ​​​സ്​.ടി വ​​​ന്ന​​​തു മൂ​​​ലം പ​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ല കു​​​റ​​​യു​​​മെ​​​ന്നും വിലവർധന ശരിയല്ലെന്നുമുള്ള മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നാണ്​ കേ​​​ര​​​ള ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റസ്​റ്റോറൻറ്​സ്​ അസോസിയേഷൻ നിലപാട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelgstndamalayalam newsSHOPKEEPER
News Summary - gst lot of problems in first week
Next Story