Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേരളത്തെ എങ്ങനെ...

കേരളത്തെ എങ്ങനെ ബാധിക്കും ?

text_fields
bookmark_border
കേരളത്തെ എങ്ങനെ ബാധിക്കും ?
cancel

രാജ്യം മുഴുവൻ എകീകൃത നികുതി സംവിധാനത്തിലേക്ക്​ ജൂലൈ ഒന്ന്​ മുതൽ മാറുകയാണ്​. ചരക്ക്​ സേവന നികുതി(ജി.എസ്​.ടി) കേരളത്തെ എങ്ങനെ ബാധിക്കുമെന്ന്​ എല്ലാവരും ആശങ്കയോടെയാണ്​ നോക്കി കാണുന്നത്​. ​ജി.എസ്​.ടി കേരളത്തിന്​ അനുകൂലമാവുമെന്നും പ്രതികൂലമാവുമെന്നും വാദങ്ങളുണ്ട്​. കേരളത്തി​​​​​െൻറ സമ്പദ്​വ്യവസ്ഥയിൽ ജി.എസ്​.ടി സമ്മിശ്ര പ്രതികരണമുണ്ടാക്കാനാണ്​ സാധ്യത.

കേരളത്തി​​​​​െൻറ നികുതി വരുമാനത്തി​​​​​െൻറ വളർച്ചയുടെ തോത്​ ജി.എസ്​.ടി വരുന്നതോടെ വർധിക്കുമെന്നാണ്​ സൂചന. നിലവിൽ 10 ശതമാനമാണ്​ കേരളത്തി​​​​​െൻറ പ്രതിവർഷ നികുതി വളർച്ച നിരക്ക്​. ഇത്​ മൂന്ന്​ വർഷം കൊണ്ട്​ 30 ശതമാനമായി വർധിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ഉൽപാദന കേന്ദ്രത്തിൽ നികുതി ഇൗടാക്കുന്നതിന്​ പകരം ഉപഭോഗ കേന്ദ്രത്തിൽ നികുതി ഇൗടാക്കുന്ന രീതിയാണ്​ ജി.എസ്​.ടിയിലുള്ളത്​. ഉപഭോഗ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചടുത്തോളം ഇൗ രീതിയിലുള്ള മാറ്റം ഗുണകരമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നികുതി വരുമാനം വർധിക്കുന്നതിന്​ ഇത്​ കാരണമാവും.

കയറ്റുമതി ജി.എസ്​.ടിയിൽ പൂർണമായും നികുതിരഹിതമാണ്​. ഇത്​ കേരളത്തി​​​​​െൻറ കയറ്റുമതി മേഖലക്ക്​ നൽകുന്ന ആശ്വാസം ചെറുതല്ല. സമുദ്രോൽപ്പന്നങ്ങൾ, കശുവണ്ടി തുടങ്ങികേരളത്തിൽ നിന്നുള്ള​ ഉൽപന്നങ്ങളുടെ കയറ്റുമതിയെ സ്വാധീനിക്കും. ചെക്​പോസ്​റ്റുകളിലെ ബ്ലോക്ക്​ ഒഴിവാകുമെന്നതാണ്​ ജി.എസ്​.ടി മൂലമുണ്ടാകുന്ന മറ്റൊരു നേട്ടം. ഇ-വേ ബില്ലിങ്​ നിലവിൽ വരുന്നതോടെ ചെക്​പോസ്​റ്റുകളുട പ്രസക്​തി ഇല്ലാതാക്കും. എങ്കിലും ഇ-വേ ബില്ലിങ്​ സംവിധാനത്തിലേക്ക്​ മാറാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത്​ പ്രതിസന്ധി സൃഷ്​ടിക്കും. അന്യസംസ്ഥാന ലോട്ടറിക്ക്​ 28 ശതമാനം നികുതി ചുമത്തിയതും കേരളത്തിന്​ ഗുണകരമാവും. കേരള ലോട്ടറിക്ക്​ 12 ശതമാനം മാത്രമാണ്​ നികുതി. 

ബാങ്കിങ്​ സേവനങ്ങൾക്കും, മൊബൈൽ ഫോണിനുമുള്ള ഉയർന്ന നികുതി കേരളത്തെ സംബന്ധിച്ചെടുത്തോളം തിരിച്ചടിയാണ്​. ഇതിനൊപ്പം സ്വർണ്ണത്തി​​​​​െൻറ വില വർധനവിൽ മഞ്ഞലോഹത്തി​​​​​െൻറ ആരാധകർക്ക്​ നിരാശ പകരുന്നതാണ്​. ഒാൺലൈൻ വ്യാപാരമുൾപ്പടെയുള്ള രംഗത്ത്​ ജി.എസ്​.ടി കേരളത്തിന്​ ഗുണകരമാവും. ടൂറിസം രംഗത്തും മുന്നേറ്റം കേരളം പ്രതീക്ഷിക്കുന്നുണ്ട്​.

ഇതി​നൊടൊപ്പം തന്നെ ആശങ്കകളും കാണാതിരിക്കരുത്​. വ്യാപാരികളുടെ ആശങ്കയാണ്​ അതിൽ പ്രധാനം. കേരളത്തിലെ 76 ശതമാനം വ്യാപാരികൾ മാത്രമേ ജി.എസ്​.ടി പോർട്ടലിൽ ഇതുവരെ രജിസ്​ട്രർ ചെയ്​തിട്ടുള്ളു. നികുതി റി​േട്ടണുകൾ സമർപ്പിക്കുന്നത്​ സംബന്ധിച്ച്​ വ്യാപാരികൾക്കിടയിൽ ഇപ്പോഴും അനിശ്​ചിതത്വം തുടരുകയാണ്​. ജി.എസ്​.ടി നിലവിൽ വരുന്നതിന്​ മുമ്പുള്ള സ്​റ്റോക്കിനെ സംബന്ധിച്ചും ആശങ്കകൾ ബാക്കിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst in india
News Summary - gst how can impact on kerala economy
Next Story