Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഗൃഹോപകരണങ്ങളുടെ...

ഗൃഹോപകരണങ്ങളുടെ ജി.എസ്​.ടി കുറക്കാനൊരുങ്ങി കേന്ദ്രം

text_fields
bookmark_border
GST
cancel

ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്​.ടിയിൽ കുറവ്​ വരുത്തിയതിന്​ പിന്നാലെ ഗൃഹോപകരണങ്ങളുടെ നികുതിയും കേന്ദ്രസർക്കാർ കുറക്കുന്നു. വാഷിങ്​ മെഷീൻ, റഫ്രിജറേറ്റർ എന്നിവയുടെ നികുതി കുറക്കാനാണ്​ ആലോചന. ഇവയെ ഉയർന്ന നികുതി പരിധിയായ 28 ശതമാനത്തിൽ നിന്ന്​  ഒഴിവാക്കാനുള്ള തീരുമാനം അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുമെന്ന്​ കേന്ദ്രസർക്കാറിലെ ഉന്നതർ അറിയിച്ചു.

സ്​ത്രീകളുടെ ജോലി ഭാരം കുറക്കാൻ സഹായിക്കുന്നതാണ്​ വാഷിങ്​ മെഷീനുകളും ഡിഷ്​വാഷറുകളും. ഇത്തരം ഉപകരണങ്ങൾക്ക്​ ഉയർന്ന നികുതി ഏർപ്പെടുത്തുന്നത്​ ശരിയല്ല. ജി.എസ്​.ടി നടപ്പാക്കിയ മറ്റ്​ രാജ്യങ്ങളിലും ഇത്തരം ഉൽപന്നങ്ങൾക്ക്​ കുറഞ്ഞ നികുതിയാണ്​ ഇൗടാക്കുന്നത്​. ഇതാണ്​ ഇക്കാര്യത്തിൽ പുനരാലോചനക്ക്​ സർക്കാറിനെ പ്രേരിപ്പിക്കുന്നത്​. ഇതിനൊപ്പം എയർ കണ്ടീഷനർ അടക്കമുള്ള ചില ഉപകരണങ്ങളുടെ നികുതിയും സർക്കാർ കുറച്ചേക്കും. ഗൃഹോപകരണങ്ങൾക്ക്​ ഉയർന്ന നികുതി ഇൗടാക്കുന്നത്​ വിപണിക്ക്​ തിരിച്ചടിയായിരുന്നു.

​േനരത്തെ, ഗുവാഹത്തിയിൽ നടന്ന ജി.എസ്​.ടി കൗൺസിൽ യോഗം നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്​.ടി കുറക്കാൻ തീരുമാനിച്ചിരുന്നു. 177 സാധനങ്ങൾ ഉയർന്ന നികുതി പരിധിയായ 28 ശതമാനത്തിൽ നിന്ന്​ മാറ്റാനാണ്​ സർക്കാർ തീരുമാനിച്ചത്​. റസ്​റ്റോറൻറുകൾകളുടെ നികുതിയും സർക്കാർ കുറച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxgstmalayalam newsElectronic goods
News Summary - Govt looks to cut GST on white goods-Business news
Next Story