Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവീടുവാങ്ങാൻ നല്ലകാലം...

വീടുവാങ്ങാൻ നല്ലകാലം വരുന്നു?

text_fields
bookmark_border
Buying-home-house-keys
cancel

തമിഴ്​ചുവയുള്ള സംസാരവുമായി എത്തുന്ന നാടോടി ​കൈ​േനാട്ടക്കാരുടെ സ്​ഥിരം വായ്​ത്താരിയുണ്ട്​; ‘നല്ലകാലം വരപ്പോഹറുത്​’. നല്ലകാലം വരുകയാണോ പോവുകയാണോ എന്ന്​ സാധാരണക്കാർക്ക്​ വ്യക്​തമാവുകയില്ല. എന്നാൽ, സംശയമൊന്നുംവേണ്ട, വീട്​ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്​ 2018 നല്ലകാലമാണെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ ‘വായ്​ത്താരി’.
കൊക്കിലൊതുങ്ങാവുന്ന വില, കുറഞ്ഞുവരുന്ന ഭവനവായ്​പാ പലിശ, ബിൽഡർമാർക്ക്​ മേലുള്ള നിയന്ത്രണങ്ങൾ, സുതാര്യത തുടങ്ങി നിരവധി കാരണങ്ങളാണ്​ പുതുവർഷത്തി​ൽ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽനിന്ന്​ ഉയരുന്നത്​. 2016 നവംബറി​െല നോട്ട്​ നിരോധത്തിനുശേഷം റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ മൊത്തത്തിൽ ഇടിവായിരുന്നു.

ഇതോടെ, കൃത്രിമമായുണ്ടാക്കിയ മോഹവില സംസ്​കാരത്തിന്​ താൽക്കാലികമായെങ്കിലും അവസാനമായി. ഇപ്പോൾ, റിയൽ എസ്​റ്റേറ്റ്​ വിപണിയിൽ യാഥാർഥ്യത്തോട്​ പൊരുത്തപ്പെടുന്ന വിലനിലവാരമാണുള്ളത്​ എന്നാണ്​​ വിലയിരുത്തൽ. രാജ്യത്തെ പ്രമുഖ നഗരങ്ങളിലായി 6.85 ലക്ഷം പാർപ്പിടങ്ങൾ ആവശ്യക്കാരെ കാത്തുകിടക്കുന്നുണ്ട്​ എന്ന റിപ്പോർട്ടും അമിത വിലക്കയറ്റത്തിന്​ മൂക്കുകയറിടാൻ കാരണമായി. ഇത്​ കൂട​ാതെ, റിയൽ എസ്​റ്റേറ്റ്​ ​െറഗുലേറ്ററി അതോറിറ്റിയുടെ കർശന ഇടപെടൽ കൂടിയായതോടെ പല ബിൽഡർമാരും തങ്ങളുടെ നിലവിലുള്ള പ്രോജക്​ടുകളുടെ നിർമാണം പൂർത്തിയാക്കാൻ നിർബന്ധിതരായിട്ടുണ്ട്​. ഇതോടെ, പണി പൂർത്തിയായ കൂടുതൽ ഭവന യൂനിറ്റുകൾ വിൽപനക്ക്​ തയാറാവുകയും ചെയ്യും. 

നോട്ട്​ നി​േരാധനത്തി​​െൻറ ആഘാതത്തിനുശേഷം 2017​​െൻറ രണ്ടാം പകുതിയിൽ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ശക്​തമായ തിരിച്ചുവരവ്​ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പ്രതീക്ഷക്കനുസരിച്ച്​ ആവശ്യക്കാരു​െട ഒഴുക്ക്​ ഉണ്ടായില്ല. ഇൗ സാഹചര്യത്തിൽ, നിർമാണം പൂർത്തിയായ പരമാവധി യൂനിറ്റുകൾ വിറ്റഴിക്കാനും കൂടുതൽ ഇടപാടുകാരെ ആകർഷിക്കാനും മിക്ക ബിൽഡർമാരും ഒാഫറുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്​. യാഥാർഥ്യബോധമില്ലാത്ത പുതിയ പ്രോജക്​ട്​ പ്രഖ്യാപനങ്ങൾക്ക്​ പകരം നിലവിലുള്ള പ്രോജക്​ടുകൾ പൂർത്തിയാക്കി വിൽപന നടത്തി നില ഭദ്രമാക്കുക എന്ന ചിന്താഗതിയിലേക്ക്​ റിയൽ എസ്​റ്റേറ്റ്​ മേഖല മാറി. ഇതോടെ, ഇടത്തരക്കാരടക്കമുള്ളവർക്ക്​ താങ്ങാവുന്ന വിലയിൽ ഭവന യൂനിറ്റുകൾ ലഭ്യമാകുമെന്നാണ്​ വിലയിരുത്തൽ. മറിച്ചുവിൽക്കൽ ലക്ഷ്യമിട്ട്​ റിയൽ എസ്​റ്റേറ്റ്​ മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്ന പ്രവണതക്കും ഇടിവ്​ വന്നിട്ടുണ്ട്​. ബിനാമി സ്വത്തിനെതിരെ കർശന നടപടി വരുന്നുവെന്ന സൂചനയെത്തുടർന്നാണിത്​. ഇതും വസ്​തുവില യാഥാർഥ്യത്തിലേക്ക്​ ഇറങ്ങുന്നതിന്​ കാരണമായിട്ടുണ്ട്​. 

വായ്​പ തീരുമാനത്തിന്​ ബജറ്റുവരെ കാക്കാം
വീടുവാങ്ങുന്നത്​ സംബന്ധിച്ചും നിർമിക്കുന്നത്​ സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര ബജറ്റുവരെ കാത്തിരിക്കാമെന്ന്​ അഭിപ്രായപ്പെടുന്നവരുമുണ്ട്​. പൊതുതെരഞ്ഞെടുപ്പിന്​ മുമ്പുള്ള സമ്പൂർണ ബജറ്റ്​ എന്ന നിലയിൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ മിക്കവരും പ്രതീക്ഷിക്കുന്നുണ്ട്​. സ്വന്തമായി കിടപ്പാടം ലക്ഷ്യംവെക്കുന്ന സാധാണക്കാരെ ഉന്നമിട്ട്​ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും​​. 

ഭവനവായ്​പാ പലിശയിലുള്ള സബ്​സിഡി പ്രഖ്യാപനമാണ്​ കാര്യമായി പ്രതീക്ഷിക്കുന്നത്​. നഗര പ്രദേശങ്ങളിലെ ഇടത്തര വരുമാനക്കാരെ ലക്ഷ്യമിട്ട്​ പ്രഖ്യാപിച്ച പ്രധാൻമന്ത്രി ആവാസ്​ യോജന (അർബൻ) പദ്ധതിക്ക്​ കീഴിൽ ഭവനവായ്​പാ പലിശയിൽ സബ്​സിഡി അനുവദിക്കുന്നതിനായി കഴിഞ്ഞ യൂനിയൻ ബജറ്റിൽ ആയിരംകോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, സാമ്പത്തിക വർഷത്തി​​െൻറ മൂന്ന്​ പാദം കഴിഞ്ഞിട്ടും ഇൗയിനത്തിൽ 9944 ഗുണഭോക്​താക്കൾക്കായി 204 കോടി രൂപമാത്രമാണ്​ സബ്​സിഡിയായി അനുവദിക്കാൻ കഴിഞ്ഞത്​.

നടപടിക്രമങ്ങളിലെ സങ്കീർണതയാണ്​ ഇൗ പദ്ധതിയിൽനിന്ന്​ ഗുണഭോക്താക്കളെ അകറ്റുന്നതെന്ന്​ വിമർശനമുയർന്നിരുന്നു. ഇൗ സാഹചര്യത്തിൽ ഭവനവായ്​പാ സബ്​സിഡി പദ്ധതി കൂടുതൽ ലളിതമാക്കിയുള്ള പ്രഖ്യാപനമാണ്​ റിയൽ എസ്​റ്റേറ്റ്​ രംഗത്ത്​ പ്രവർത്തിക്കുന്നവർ പ്രതീക്ഷിക്കുന്നത്​. മധ്യ വരുമാന ഗ്രൂപ്പിനെ രണ്ടായി തിരിച്ച്​ ഒന്നാം ഗ്രൂപ്പിന്​ 90 ചതുരശ്ര മീറ്റർവരെ തറ വിസ്​തീർണമുള്ള വീടുകൾക്കും രണ്ടാം ഗ്രൂപ്പിന്​ 110 ചതുരശ്ര മീറ്റർവരെ തറ വിസ്​തീർണമുള്ള വീടുകൾക്കുമാണ്​ സബ്​സിഡി അനുവദിച്ചിരുന്നത്​. വീടിന്​ നിശ്ചയിച്ച കാർപറ്റ്​ ഏരിയ തികച്ചും അപര്യാപ്​തമാണെന്ന്​ വിമർശനമുയർന്നതിനെ തുടർന്ന്​ ഇത്​ യഥാക്രമം 120 ച. മീറ്റർ, 150 ച. മീറ്റർ എന്നിങ്ങനെ വർധിപ്പിച്ചിരുന്നു. 
തറ വിസ്​തീർണത്തിൽ ഇനിയും മാറ്റം വരുത്തണമെന്നും നടപടിക്രമങ്ങൾ കുറെക്കൂടി ലളിതമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്​. ഇതോ​െടാപ്പം, ആദായനികുതി ദാതാക്കളുടെ ഭവനവായ്​പാ മൂലധന തിരിച്ചടവിനും പലിശ തിരിച്ചടവിനുമുള്ള നികുതിയിളവ്​ പരിധി ഉയർത്തുമെന്ന പ്രതീക്ഷയും വ്യാപകമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLoansHomes. Home buying
News Summary - Good time to buy a house-Business news
Next Story