Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വ​ർ​ണ...

സ്വ​ർ​ണ ഇ​റ​ക്കു​മ​തി​യി​ൽ ഇ​ര​ട്ടി വ​ർ​ധ​ന

text_fields
bookmark_border
gold
cancel
camera_altrepresentational image

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ സ്വ​ർ​ണ ഇ​റ​ക്കു​മ​തി 2017-18 സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ദ്യ​പാ​തി​യി​ൽ ഇ​ര​ട്ടി​യി​ലേ​റെ​യാ​യി വ​ർ​ധി​ച്ചെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ ക​ണ​ക്ക്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഏ​പ്രി​ൽ-​സെ​പ്​​റ്റം​ബ​ർ കാ​ല​യ​ള​വി​ൽ 688 കോ​ടി ഡോ​ള​റി​ന്​ (44,494 കോ​ടി രൂ​പ) സ്വ​ർ​ണം​ ഇ​റ​ക്കു​മ​തി ചെ​യ്​​തി​ട​ത്ത്​​ ന​ട​പ്പു​വ​ർ​ഷം ആ​ദ്യ​പാ​തി​യി​ൽ 1,695 കോ​ടി ഡോ​ള​ർ (1,09,617 കോ​ടി രൂ​പ) ആ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. രാ​ജ്യ​ത്തി​​െൻറ വ്യാ​പാ​ര​ക്ക​മ്മി​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന സ്വ​ർ​ണ ഇ​റ​ക്കു​മ​തി ഇൗ ​മാ​സം ഉ​ത്സ​വ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

​പ്ര​തി​ശീ​ർ​ഷ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​​െൻറ 2.4 ശ​ത​മാ​നം വ​രു​ന്ന 1,430 കോ​ടി (92,000 കോ​ടി രൂ​പ) ഡോ​ള​റാ​ണ്​ ഏ​പ്രി​ൽ-​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​​െൻറ വ​രു​മാ​ന​ക്ക​മ്മി. 

ഇ​ന്ത്യ​ക്ക്​ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യി​ൽ​നി​ന്ന്​ സ്വ​ർ​ണ ഇ​റ​ക്കു​മ​തി കൂ​ടി​യ​തോ​ടെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​ചൈ​ന ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സ്വ​ർ​ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. നി​ല​വി​ൽ സ്വ​ർ​ണ ഇ​റ​ക്കു​മ​തി​ക്ക്​ 10 ശ​ത​മാ​നം തീ​രു​വ ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeesmalayalam newsDollarImporting
News Summary - Gold Importing Increased-Business News
Next Story