Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ മൂല്യം 70...

രൂപയുടെ മൂല്യം 70 ലേക്കോ ?

text_fields
bookmark_border
രൂപയുടെ മൂല്യം 70 ലേക്കോ ?
cancel

മുംബൈ: രാജ്യത്ത്​ രൂപയുടെ മൂല്യം അനുദിനം കുറയുകയാണ്​. 2013ന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്​ രൂപ എത്തുമെന്നാണ്​ സാമ്പത്തിക വിദഗ്ധർ പറയുന്നത്​. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 70 രൂപ വരെ എത്തുമെന്നും പ്രവചനങ്ങളുണ്ട്​.  വിവിധ നടപടികളാണ്​രൂപയുടെ മൂല്യം തകരുന്നതിലേക്ക്​ നയിച്ചത്​. നവംബർ 8ന്​ ശേഷം രൂപയുടെ മൂല്യം എതാണ്ട്​ മൂന്ന്​ ശതമാനമാണ്​ കുറഞ്ഞത്​.

ഡോണൾഡ്​ ട്രംപിെൻറ വിജയത്തിന്​ ശേഷം ഡോളറി​െൻറ മൂല്യം മറ്റ്​ ലോക കറൻസികളുമായി താരതമ്യം ചെയ്യുേമ്പാൾ ഉയരുകയാണ്​. ട്രംപ്​   ഇൻഫ്രാസ്​ട്രക്​ച്ചർ മേഖലക്ക്​ കൂടുതൽ പ്രാധാന്യം നൽകാനുള്ള സാധ്യതയുണ്ട്​. അതു​പോലെ തന്നെ അമേരിക്കയിലെ നികുതി നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്​. അമേരിക്കയിലെ ഡൗജോൺസ്​ സൂചിക മികച്ച നിലവാരത്തിലാണ്​ കുറച്ച്​ ദിവസങ്ങളായി വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്​. അമേരിക്കൻ ദേശീയ ബാങ്ക്​ ഡിസംബറിൽ പലിശനിരക്കുകളിൽ വർധന വരുത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.

അതിനാൽ തന്നെ  നിക്ഷേപകർക്ക്​ അമേരിക്കൻ ഒാഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള അനുകൂല സാഹചര്യം വന്നുചേർന്നിട്ടുണ്ട്. പല അമേരിക്കൻ നിക്ഷേപകരും തങ്ങളുടെ വിദേശ രാജ്യങ്ങളിലെ നിക്ഷേപം പിൻവലിച്ച്​ അത്​ അമേരിക്കൻ ഒാഹരി വിപണിയിൽ നിക്ഷേപിക്കുകയാണ്​. ഇതി​െൻറ ഫലമായി വിദേശ നിക്ഷേപകർ അവരുടെ ഇന്ത്യൻ ഒാഹരി വിപണികളിലെ നിക്ഷേപം വൻതോതിൽ വിറ്റഴിക്കുകയാണ്​. എകദേശം 13000 കോടി രൂപ വില വരുന്ന  ഒാഹരികൾ നവംബർ 8ന്​ ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഒാഹരി വിപണിയിൽ വിറ്റഴിച്ചു എന്നാണ്​ എകദേശ കണക്ക്​. ഇത്​ ഒാഹരി വിപണികളിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഇതാണ്​ രൂപയുടെ മൂല്യം കുറയുന്നതിനുള്ള ഒരു കാരണം.


500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനമാണ്​ രൂപയുടെ തകർച്ചക്കുള്ള മറ്റൊരു കാരണം. നോട്ടുകൾ പിൻവലിച്ച തീരുമാനം മൂലം രാജ്യത്തിെൻറ ജി.ഡി.പിയിൽ അത്​ കുറവ്​ വരുത്തു​െമന്ന്​ പ്രവചനങ്ങളുണ്ടായിരുന്നു. അതുപോലെ തന്നെ കമ്പനികളുടെ മൂന്നാം പാദലാഭഫലത്തിലും ഇൗ തീരുമാനം ചലനങ്ങളുണ്ടാക്കുമെന്നാണ്​ സൂചന. ഇൗ സാഹചര്യത്തിൽ ഇന്ത്യക്കാരായ നിക്ഷേപകരും ഒാഹരി വിപണി ഉപേക്ഷിച്ച്​ കൂടുതൽ സുരക്ഷിതമായ നിക്ഷേപങ്ങൾ തേടുകയാണ്​. ഇത്​ മൂലം അഭ്യന്തര നിക്ഷേപകരും വൻതോതിൽ ഒാഹരി വിറ്റഴിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക്​ നയിച്ചു.

വരും ദിവസങ്ങളിലും അമേരിക്കൻ ഒാഹരി വിപണികൾ ശക്തിപ്പെടാൻ തന്നെയാണ്​ സാധ്യത. ഇത്​ മൂലം രൂപയുടെ മൂല്യം ഡോളറിനെതിരെ 70 രൂപവരെ എത്തുമെന്നുള്ള പ്രവചനങ്ങൾക്ക്​ അടിസ്ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupee
News Summary - In Fresh Fall, Rupee Comes Within 2 Paise Of Record Low
Next Story