Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇറക്കുമതി തീരുവയിൽ...

ഇറക്കുമതി തീരുവയിൽ കുറവ്​ വരുത്തി ചൈന

text_fields
bookmark_border
china-trade
cancel

ബീജിങ്​: വിമർശനങ്ങൾക്കിടെ ഇറക്കുമതി തീരുവയിൽ കുറവ്​ വരുത്തി ചൈനീസ്​ സർക്കാർ. 187 ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയാണ്​ ചൈന കുറച്ചത്​. കുട്ടികൾക്കുള്ള ഉൽപന്നങ്ങൾ മുതൽ കോഫി മേക്കറുകൾ ഉൾപ്പടെയുള്ളവയുടെ നികുതി കുറച്ചിട്ടുണ്ട്​. 17.3 ശതമാനത്തിൽ നിന്ന്​ 7.7 ശതമാനമായാണ്​ നികുതി കുറച്ചിരിക്കുന്നത്​. 

ഡിസംബർ ഒന്ന്​ മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. നേരത്തെ  ഇറക്കുമതിയെ പ്രോൽസാഹിപ്പിക്കുന്നില്ലെന്ന്​ ആരോപിച്ച്​ ചൈന​ക്കെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതി​​െൻറ പശ്​ചാത്തലത്തിൽ കൂടിയാണ്​ പുതിയ നടപടി.

രാജ്യത്തെ ജനങ്ങളുടെ ആവശ്യകതയിൽ പ്രതിദിനം വർധനയുണ്ടാവുകയാണ്​. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന്​ എത്തുന്നതിന്​ തിരുവ കുറച്ചത്​ സഹായകമാവും. അഭ്യന്തരമായി നൽകാൻ കഴിയാത്ത ഉൽപന്നങ്ങളു​ടെ നികുതിയാണ്​ ഇത്തരത്തിൽ കുറച്ചിരിക്കുന്നതെന്ന്​ ചൈനീസ്​ വ്യവസായമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsIMPORTTariff change
News Summary - China cuts import tariffs on some consumer goods including baby formula-Business news
Next Story