Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസഹാറയുടെ ആംബി...

സഹാറയുടെ ആംബി വാലിക്ക്​ 37,392 കോടി അടിസ്ഥാന വില

text_fields
bookmark_border
Sebi-sahara.jpg
cancel

മുംബൈ: സഹാറ ഗ്രൂപ്പി​​​​െൻറ ഉടമസ്ഥതയിലുള്ള ആംബിവാലിക്ക്​ 37,392 കോടി രൂപ അടിസ്ഥാന വില നിശ്​ചയിച്ച്​ ബോംബൈ ഹൈകോടതി ഉത്തരവ്​. ആംബിവാലി ലേലം ചെയ്യുന്നത്​ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​  സുബ്രദോ റോയ്​ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയതിന്​ പിന്നാലെയാണ്​ ലേലം നടത്തുന്നതി​നായി അടിസ്ഥാന വില നിശ്​ചയിച്ച്​ ഹൈകോടതി ഉത്തരവായിരിക്കുന്നത്​.

ദീപക്​ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ മുന്നംഗ ബെഞ്ചാണ്​ സഹാറ ഗ്രൂപ്പ്​ തലവൻ സുബ്രദോ റോയിയുടെ ഹരജി തള്ളിയത്​.സെബിയുടെ അക്കൗണ്ടിൽ 1,500 കോടി രൂപ നിക്ഷേപിക്കാൻ സുബ്രദോ റോയിക്ക്​ നേരത്തെ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. സെപ്​തംബർ ഏഴിന്​ മുമ്പായി തുക നിക്ഷേപിക്കാനാണ്​  നിർദേശം. 

സു​ബ്രദോ റോയിയോട്​  20,000 കോടി രൂപ നിക്ഷേപകർക്ക്​ തിരിച്ച്​ നൽകാൻ 2012ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇൗ തുക നൽകുന്നതിൽ റോയ്​ വീഴ്​ച വരുത്തിയെന്ന്​ ​സെബി കണ്ടെത്തിയിരുന്നു. 2007-^08 സാമ്പത്തിക വർഷത്തിൽ സഹാറ ഗ്രൂപ്പി​​​​െൻറ ഉടമസ്ഥതയിലുള്ള രണ്ട്​ കമ്പനികൾ  കടപത്രത്തിലൂടെ സ്വരൂപിച്ചതാണ് ഇൗ തുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saharaBombay HCmalayalam newsAamby Valley-public auction
News Summary - Bombay HC sets Rs. 37,392 Cr for Sahara's Aamby Valley-public auction-Business news
Next Story