Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലക്ഷ്യങ്ങളൊന്നും...

ലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കപ്പെട്ടില്ല; നോട്ട്​ പിൻവലിക്കൽ പരാജയം

text_fields
bookmark_border
ലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കപ്പെട്ടില്ല; നോട്ട്​ പിൻവലിക്കൽ പരാജയം
cancel

ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ എട്ടാം തിയതിയാണ്​ 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്​. സാമ്പത്തിക മേഖലയെ സംബന്ധിച്ചടുത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു തീരുമാനം. കള്ളപ്പണവും കള്ളനോട്ടും തടയാനാണ്​ നോട്ട്​ നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാർ ഭാഷ്യം. പിന്നീട്​ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക്​ ഒന്നു കൂടി കടന്നു വന്നു ഡിജിറ്റൽ പണമിടപാട്​. പണരഹിത സമ്പദ്​വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്​ സർക്കാർ തീരുമാനം ഗുണകരമാവു​െമന്നായിരുന്നു പ്രചാരണം. എന്നാൽ നോട്ട്​ നിരോധനം നിലവിൽ വന്ന്​ ആറ്​ മാസങ്ങൾക്കപ്പുറവും ഡിജിറ്റൽ ഇടപാടിൽ വർധനയുണ്ടായിട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്​.

ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഒാസ്​വാളി​​​​​െൻറ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നത്​​ നോട്ട്​ പിൻവലിക്കലിന്​ ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ വർധനയില്ലെന്നാണ്​. ഇതോടെ നോട്ട്​ പിൻവലിക്കലി​​​​​െൻറ പ്രധാനപ്പെട്ട ലക്ഷ്യകളിലൊന്നായ ഡിജിറ്റൽ സമ്പദ്​വ്യവസ്ഥ എന്നതിൽ ഒട്ടും മുന്നോട്ട്​ പോകാൻ സാധിച്ചിട്ടില്ലെന്നും തെളിയുകയാണ്​. നോട്ട്​ പിൻവലിക്കലി​​​​​െൻറ ആദ്യ ഘട്ടത്തിൽ മന്ദഗതിയിലായിരുന്ന എ.ടി.എം ഇടപാടുകൾ വീണ്ടും പൂർവ സ്ഥിതിയിലായതായും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. റീ​െട്ടയിൽ ഡിജിറ്റൽ ഇടപാടുകൾ (പി.ഒ.എസ്​, പി.പി.​െഎ., ​െഎ.എം.പി.എസ്​, യു.പി.​​െഎ ) ആദ്യഘട്ടത്തിൽ വർധനയുണ്ടായെങ്കിലും നിലവിലെ സ്ഥിതി സംബന്ധിച്ച്​ റിപ്പോർട്ടിൽ പരാമർശമില്ല. 

രാജ്യത്തെ ഭൂരിപക്ഷം പണമിടപാടുകളും ഡിജിറ്റൽ രൂപത്തിലേക്ക്​ മാറ്റാനാണ്​ സർക്കാർ ലക്ഷ്യമിട്ടത്​. നോട്ട്​ പിൻവലിക്കൽ ഇതിന്​ സഹായകമാവുമെന്നായിരുന്നു വാദം. എന്നാൽ ഡിജറ്റിൽ സമ്പദ്​വ്യവസ്ഥയിലേക്കുള്ള മാറ്റം മന്ദഗതിയാണ്​ നടക്കുന്നതെന്നാണ്​ ഒാസ്​വാൾ പുറത്ത്​ വിട്ട റിപ്പോർട്ട്​ പറയുന്നത്​. രാജ്യത്തെ ജി.ഡി.പി വളർച്ച നിരക്ക്​ കുറയുന്നതിന്​ നോട്ട്​ പിൻവലിക്കൽ കാരണമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയിലേക്കുള്ള മാറ്റം എന്ന ലക്ഷ്യവും പൂർത്തീകരിക്കപ്പെടാതെ പോവുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisationDigital economy
News Summary - ATM Transactions Back To Pre-Note Ban Levels. Will Digital Payments Sustain Growth?
Next Story