Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightമിനിമം ബാലൻസ്​...

മിനിമം ബാലൻസ്​ സംബന്ധിച്ച്​ വ്യക്​തത വരുത്തി എസ്​.ബി.​െഎ

text_fields
bookmark_border
മിനിമം ബാലൻസ്​ സംബന്ധിച്ച്​ വ്യക്​തത വരുത്തി എസ്​.ബി.​െഎ
cancel

ന്യൂഡൽഹി:മിനിമം ബാലസ്​ സംബന്ധിച്ച്​  കൂടുതൽ വ്യക്​തത വരുത്തി എസ്​.ബി.​െഎ ​. മിനിമം ബാലൻസ്​ കുറവുണ്ടാകു​​േമ്പാൾ എത്ര രൂപയാണ്​ നൽ​േകണ്ടതെന്ന കാര്യത്തിലാണ്​ എസ്​.ബി.​െഎ വ്യക്​തത വരുത്തിയത്​. മെട്രോ നഗരങ്ങളിലെ അക്കൗണ്ട്​ ഉടമകൾ 5,000 രൂപയാണ്​ മിനിമം ബാലൻസായി നില നിർത്തേണ്ടത്​.  ഇതിലുണ്ടാവുന്ന കുറവ്​ 50 ശതമാനം വരെയാണെങ്കിൽ 50 രൂപ പിഴ നൽകണം. അതായത്​ 2500 രൂപ മുതൽ 5000 രൂപയിലും താഴെ വരെയാണ്​ ബാലൻസെങ്കിൽ 50 രൂപ പിഴ. ബാലൻസ് 1,250തിനും 2,500നും ഇടയിലാണെങ്കിൽ 75 രൂപയും 1,250 രൂപയിൽ താഴെയാണെങ്കിൽ 100 രൂപയും പിഴ നൽകണം.

നഗര പ്രദേശങ്ങളിൽ 3000 രൂപയിൽ ബാലൻസ്​ താഴ്​ന്നാൽ 40 രൂപയും 1,500 രൂപയിൽ താഴ്​ന്നാൽ 60 രൂപയും 750 രൂപയിൽ താഴ്​ന്നാൽ 80 രൂപയും പിഴ നൽകണം. ചെറുകിട നഗരങ്ങളിൽ 2,000 രൂപയിൽ താഴ്​ന്നാൽ 25 രൂപയും 1,000 രൂപയിൽ താഴ്​ന്നാൽ 50 രൂപയും 500 രൂപയിൽ താഴ്​ന്നാൽ 75 രൂപയും നൽകണം. ഗ്രാമീണ മേഖലയിൽ 1000 രൂപയാണ്​ മിനിമം ബാലൻസായി വേണ്ടത്​.  ഇതിൽ കുറവുണ്ടായാൽ 20 രൂപയാണ്​ കുറഞ്ഞ പിഴ. ബാലൻസ്​ 500 രൂപയിലും താഴ്​ന്നാൽ 30 രൂപയും 250 രൂപയിലും താഴ്​ന്നാൽ 50 രൂപയും പിഴ നൽകണം.

എന്നാൽ ചെറുകിട നിക്ഷേപത്തിനുള്ള അക്കൗണ്ടുകൾ, ശമ്പള അക്കൗണ്ടുകൾ, പ്രധാൻമന്ത്രി ജൻ ധൻ യോജന പ്രകാരം ഒാപ്പൺ ചെയ്​ത അക്കൗണ്ടുകൾ എന്നിവയിൽ മിനിമം ബാലൻസ്​ എന്ന നിബന്ധന എസ്​.ബി.​െഎ മുന്നോട്ട്​ വെച്ചിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbi
News Summary - SBI Minimum Balance Rules: How Much Fine You Pay And Other Details
Next Story