Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightവായ്​പ നയം:...

വായ്​പ നയം: ആർ.ബി.​െഎയിൽ അഭിപ്രായഭിന്നതയെന്ന്​ മിനുട്​സ്​ റിപ്പോർട്ട്​

text_fields
bookmark_border
Rbi
cancel

ന്യൂഡൽഹി: വായ്​പനയം സംബന്ധിച്ച്​ തീരുമാനമെടുക്കുന്നതിനായി ചേർന്ന യോഗത്തിൽ  ആറ്​ അംഗങ്ങളിൽ അഞ്ച്​ പേർ നിരക്കുകളിൽ മാറ്റം വരുത്തരുതെന്ന്​ അഭിപ്രായപ്പെട്ടപ്പോൾ ഒരംഗം ഇതിന്​ വിരുദ്ധമായി വോട്ട്​ ചെയ്​തതായാണ്​  മിനുട്​സ്​ രേഖ. ആർ.ബി.​െഎയുടെ എക്​സിക്യൂട്ടീവ്​ ഡയറക്​ടറായ മൈക്കിൽ പാത്ര നിരക്ക്​ ഉയർത്തണമെന്ന ആവശ്യമുയർത്തി. 

ആഗസ്​റ്റിലെ വായ്​പനയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താനുള്ള തീരുമാനം വൈകി​പ്പോയെന്നും അഭിപ്രായമുയർന്നു. സാമ്പത്തിക രംഗത്ത്​ പ്രതിസന്ധി കൂടുതൽ രൂക്ഷമാവു​േമ്പാഴും ആർ.ബി.​െഎക്ക്​ പോലും ഇതിന്​ കൃത്യമായി പ്രതിവിധി നിർദേശിക്കാൻ കഴിയുന്നില്ലെന്ന്​ തെളിയിക്കുന്നതാണ്​ മിനുട്​സ്​ റിപ്പോർട്ടിലെ പരാമർശങ്ങൾ. 

വായ്​പ നയത്തിൽ റിപ്പോ-റിവേഴ്​സ്​ റിപ്പോ നിരക്കുകളിൽ ആർ.ബി.​െഎ മാറ്റം വരുത്താതിരുന്നത്​ പണപ്പെരുപ്പം മുന്നിൽ കണ്ടാണെന്നും മിനുട്​സ്​ റിപ്പോർട്ടിൽ പരാമർശമുണ്ട്​.  പണപ്പെരുപ്പം നിരക്ക്​  നാല്​ ശതമാനത്തിലേക്ക്​ എത്തുമെന്ന്​ ആശങ്ക മൂലമാണ്​ റിസർവ്​ ബാങ്ക്​ ഇത്തരമൊരു തീരുമാനമെടുത്തത്​. സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിന്​ ശേഷം മാത്രം നിരക്ക്​ കുറക്കുന്നതിനെ കുറിച്ച്​ ആലോചിച്ചാൽ മതിയെന്നായിരുന്നു ആർ.ബി.​െഎയുടെ നിലപാട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbibankingmalayalam newsMPCPolicy rate
News Summary - Rift Within Central Bank RBI Widens Over Rate Cuts, Minutes Show-Business news
Next Story