Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightറിസർവ്​ ബാങ്ക്​ വായ്​പ...

റിസർവ്​ ബാങ്ക്​ വായ്​പ നയം പ്രഖ്യാപിച്ചു;  ഭവന-വാഹന വായ്​പ പലിശ കുറയും

text_fields
bookmark_border
റിസർവ്​ ബാങ്ക്​ വായ്​പ നയം പ്രഖ്യാപിച്ചു;  ഭവന-വാഹന വായ്​പ പലിശ കുറയും
cancel

മുംബൈ: രാജ്യത്ത്​ പണപ്പെരുപ്പം കുറഞ്ഞതോടെ റിപോ നിരക്ക് 6.25ൽനിന്ന് ആറ​ു ശതമാനമായി ക​ുറച്ചു​െകാണ്ട്​  റിസര്‍വ് ബാങ്ക് പുതിയ വായ്​പനയം-പ്രഖ്യാപിച്ചു. റിപോ നിരക്കില്‍ 0.25 ശതമാനം കുറവ്​  വരുന്നതോടെ ഭവന-വാഹന-വ്യക്​തിഗത വയ്​പകളുടെ പലിശനിരക്കുകൾ കുറയും. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ  ഏറ്റവും കുറഞ്ഞ റിപോ നിരക്ക് ആണിത്​. ഇതോടൊപ്പം റിവേഴ്സ് റിപോ നിരക്കിലും കുറവ്​ വരുത്തിയിട്ടുണ്ട്​. ഇത്​ ആറ് ശതമാനത്തില്‍നിന്ന് 5.75 ശതമാനമായി കുറച്ചു. 

റിപോ നിരക്കുകളിൽ വരുത്തിയ കുറവ്​ ബോംബെ സ്​റ്റോക്ക്​ എക്സ്​​ചേഞ്ചിലും നാഷനൽ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിലും പ്രതിഫലിച്ചു. സെൻസെക്​സ്​ 98.43 പോയൻറ്​ ഇടിഞ്ഞ്​ 32,476.74 ല​ും നിഫ്​റ്റി 33.15 പോയൻറ്​ ഇടിഞ്ഞ്​ 10,081.50 പോയൻറിലും വ്യാപാരം അവസാനിപ്പിച്ചു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണിൽ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതോടെയാണ്​ ആർ.ബി.​െഎ റിപോ നിരക്കുകൾ കുറക്കാൻ തീരുമാനിച്ചത്​. 
അതേസമയം, റിപോ നിരക്കുകൾ പ്രഖ്യാപിച്ചതോടെ ഡോളറുമായുള്ള രൂപയുടെ  മൂല്യം അഞ്ച്​ പൈസ കുറഞ്ഞു. നേര​െത്തയുണ്ടായിരുന്ന   64.12 രൂപയിൽനിന്ന്​ 64.07 രൂപയായാണ്​ കുറഞ്ഞത്​. 

റിസർവ്​ ബാങ്ക്​ ഗവർണർ ഉർജിത്​ പ​േട്ടൽ അധ്യക്ഷനായുള്ള പണനയ  സമിതിയുടെ ദ്വൈമാസ അവലോകന യോഗത്തിലാണ്​ തീരുമാനം. ആറംഗ സമിതിയിലെ നാലംഗങ്ങൾ 0.25 ശതമാനം കുറവ്​ വരുത്തുന്നതിനോട്​ അനുകൂലിച്ചപ്പോൾ ഒരാൾ 0.50 ശതമാനം കുറവു വരുത്തണമെന്നും മറ്റൊരംഗം നിലവിലുള്ള സ്​ഥിതി തുടരണമെന്നും വാദിച്ചു. 

വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ്​ റിപോ. ബാങ്കുകളുടെ റിസർവ്​ ബാങ്കിലെ നിക്ഷേപങ്ങൾക്ക്​ നൽകുന്ന പലിശയാണ് റിവേഴ്‌സ് റിപോ. രാജ്യത്ത്​ വായ്​പനിരക്കുകൾ കുറയുന്നതോടെ വ്യവസായരംഗത്തും ഉൽ​പാദനരംഗത്തും വളർച്ചനിരക്ക്​ കൂടുമെന്നാണ്​ സൂചന. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കാലയളവിൽ  രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടായിരുന്നത്​.  6.1 ശതമാനമായിരുന്നു ഇൗ കാലയളവിലെ വളർച്ചനിരക്ക്​. റിസര്‍വ് ബാങ്ക് റിപോ നിരക്കുകൾ കുറക്കുന്നതിന്​ മുന്നോടിയായി സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ സേവിങ്​​സ്​  നിക്ഷേപത്തി​​െൻറ പലിശ അരശതമാനം കുറച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbireporeverse repobankingmalayalam newsMONETARY POLICY
News Summary - Reserve bank policy rate-Business news
Next Story