Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഡിജിറ്റൽ ഇടപാടിലൂടെ...

ഡിജിറ്റൽ ഇടപാടിലൂടെ പണം നഷ്​ടപ്പെട്ടാൽ...

text_fields
bookmark_border
digital transactions
cancel

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിലൂടെ പണം നഷ്​ടപ്പെടുന്ന ഉപഭോക്​താകൾക്ക്​ നഷ്​ടപരിഹാരം നൽകുന്നത്​ സംബന്ധിച്ച്​ റിസർവ്​ ബാങ്കി​​െൻറ പുതിയ സർക്കുലർ പുറത്തിറങ്ങി. ഇത്തരം ഇടപാടുകളിലൂടെ പണം നഷ്​ടപ്പെട്ട ഉപഭോക്​താകൾ മൂന്ന്​ ദിവസത്തിനകം വിവരം ബാങ്കിനെ അറിയിച്ചാൽ മുഴുവൻ തുകയും പത്ത്​ ദിവസത്തിനുള്ളിൽ തിരിച്ച്​ നൽകുമെന്നാണ്​ റിസർവ്​ ബാങ്ക്​ അറിയിച്ചy,​​. 

ഇൻറർനെറ്റ്​ ബാങ്കിങ്​, മൊബൈൽ ബാങ്കിങ്​, പി.ഒ.എസ്​, എ.ടി.എം ട്രാൻസാക്ഷനുകൾ എന്നിവയെല്ലാം ഇതി​​െൻറ പരിധിയിൽ വരുമെന്നും റിസർവ്​ ബാങ്ക്​ അറിയിച്ചു. ഉപഭോക്​താവി​​െൻറ കാരണം കൊണ്ടാണ്​ പണം നഷ്​ടപ്പെട്ടതെങ്കിൽ നഷ്​ടപരിഹാരം ലഭ്യമാകില്ല​. 

പണം നഷ്​ടമായത്​ നാല്​ മുതൽ ഏഴ്​ ദിവസത്തിനകമാണ്​ ബാങ്കുകളിൽ റിപ്പോർട്ട്​ ചെയ്യുന്നതെങ്കിൽ 25,000 രൂപ വരെ മാത്രമേ ഉപഭോക്​താകൾക്ക്​ നഷ്​ടപരിഹാരമായി ലഭിക്കുകയുള്ളു. ഏഴ്​ ദിവസം കഴിഞ്ഞാണ്​ പണം നഷ്​ടമായത്​ സംബന്ധിച്ച്​ ഉപഭോക്​താവ്​ ബാങ്കിൽ അറിയിച്ചതെങ്കിൽ ബാങ്കുകളുടെ നയമനുസരിച്ച്​ നഷ്​ടപരിഹാരം നൽകണമെന്നും റിസർവ്​ ബാങ്കി​​െൻറ സർക്കുലറിൽ പരാമർശമുണ്ട്​. ബാങ്ക്​ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മൊബൈൽ നമ്പറും, ഇ–മെയിൽ വിലാസവും ബാങ്കിൽ നൽകണമെന്നും റിസർവ്​ ബാങ്കി​​െൻറ നിർദ്ദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbimalayalam newsbanking fraudDigital Transactions
News Summary - Now, RBI wants you to report banking fraud within 3 days to avoid losses
Next Story