Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightആധാർ എങ്ങനെ ബാങ്ക്​...

ആധാർ എങ്ങനെ ബാങ്ക്​ അക്കൗണ്ടുമായി ബന്ധിപ്പിക്കാം

text_fields
bookmark_border
Aadhaar card-India News
cancel

ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത ബാങ്ക്​ അക്കൗണ്ടുകൾ റദ്ദാക്കുമെന്ന​ ​കേന്ദ്രസർക്കാർ വിജ്ഞാപനം
പുറത്ത് വന്നു​​. ഇതിന്​ ശേഷം പലരും ബാങ്കുകളുടെ ശാഖകളിൽ  ആധാർ​ ലിങ്ക്​ ചെയ്യുന്നതിനുള്ള നെ​േട്ടാട്ടത്തിലാണ്​. എന്നാൽ ബാങ്ക്​ ശാഖയുമായി ബന്ധപ്പെടാതെ തന്നെ ആധാർ അക്കൗണ്ടുമായി ലിങ്ക്​ ചെയ്യാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ നിലവിൽ നൽകുന്നുണ്ട്​.

ആധാർ കാർഡ്​ ഒാൺലൈനായി ലിങ്ക്​ ചെയ്യാൻ
ഇൻറർനെറ്റ്​ ബാങ്കിങ്​ സംവിധാനം ഉപയോഗിച്ചാണ്​ ഒാൺലൈനായി ആധാർ കാർഡ്​ ലിങ്ക്​ ചെയ്യാൻ സാധിക്കുക. ഇൻറർനെറ്റ്​ ബാങ്കിങ്​ അക്കൗണ്ടിൽ ലോഗിൻ ചെയ്​തതിന്​ ശേഷം അപ്​ഡേറ്റ്​ ഒാപ്​ഷൻ ക്ലിക്ക്​ ചെയ്യുക. അതിൽ അധാർ കാർഡ്​ വിവരങ്ങൾ കൂട്ടിചേർക്കാനുള്ള ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്​ത്​ നമ്പർ നൽകാവുന്നതാണ്​. ആധാർ കാർഡ്​ ലിങ്ക ്​ ചെയ്​തത്​ സംബന്ധിച്ച വിവരങ്ങൾ ​ബാങ്ക്​ നമ്മുടെ മൊബൈൽ നമ്പറിലേക്ക്​ നൽകും. 

എസ്​.എം.എസിലുടെ 
ബാങ്കിൽ രജിസ്​റ്റർ​ മൊബൈൽ നമ്പറിൽ നിന്ന്​ എസ്​.എം.എസ്​ അയച്ച്​ ആധാർ കാർഡ്​ ലിങ്ക്​ ചെയ്യാവുന്നതാണ്​. ഉദാഹരണമായി എസ്​.ബി.​െഎ ഉപഭോക്​താവാണെങ്കിൽ UID(space) Aadhaar number(space) Accout number എന്ന ക്രമത്തിൽ 567676 എന്ന നമ്പറിലേക്ക്​ എസ്​.എം.എസ്​ അയച്ചാൽ മതിയാകും. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ബാങ്ക്​ ഹെൽപ്പ്​ലൈൻ നമ്പറുകളുമായി ബന്ധപ്പെടുക.

എ.ടി.എം ഉപയോഗിച്ച്​ 
എസ്​.ബി.​െഎ ഉൾപ്പടെ പൊതുമേഖല ബാങ്കുകൾ എ.ടി.എം കൗണ്ടറുകൾ ഉപയോഗിച്ച്​ ലിങ്ക്​ ചെയ്യാനുള്ള സൗകര്യവൂം ഏർപ്പെടുത്തിയിട്ടുണ്ട്​. എ.ടി.എം കൗണ്ടറിൽ കാർഡ്​ ഇട്ട ശേഷം പിൻ എൻറർ ചെയ്യുക. അതിന്​ ശേഷം സർവീസ്​ എന്ന ഒാപ്​ഷനിൽ നിന്ന്​ രജിസ്​ട്രേഷൻ ക്ലിക്ക്​ ചെയ്യുക. അതിൽ നിന്ന്​ ആധാർ രജിസ്​ട്രേഷൻ എന്ന ഒാപ്​ഷൻ ക്ലിക്ക്​ ചെയ്​ത്​ വിവരങ്ങൾ കൂട്ടിചേർക്കാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar card
News Summary - How To Link Your Aadhaar To Your Bank Account
Next Story