Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightനിരോധിച്ച നോട്ടുകൾ...

നിരോധിച്ച നോട്ടുകൾ ജൂലൈ 20ന്​ മുമ്പ് ബാങ്കുകൾ​ റിസർവ്​ ബാങ്കിൽ നിക്ഷേപിക്കണം

text_fields
bookmark_border
നിരോധിച്ച നോട്ടുകൾ ജൂലൈ 20ന്​ മുമ്പ് ബാങ്കുകൾ​ റിസർവ്​ ബാങ്കിൽ നിക്ഷേപിക്കണം
cancel

ന്യൂഡൽഹി: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകൾ ജൂലൈ 20ന്​ മുമ്പ്​ റിസർവ്​ ബാങ്കിൽ നിക്ഷേപിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം. നിരോധിച്ച നോട്ടുകൾ സ്വീകരിച്ച ബാങ്കുകൾക്കും പോസ്​റ്റ്​ ഒാഫീസുകൾക്കുമാണ്​ നിർദ്ദേശം നൽകിയത്​. ജില്ല സഹകരണ ബാങ്കുകളോടും നോട്ടുകൾ നിക്ഷേപിക്കാൻ സർക്കാർ നിർദ്ദേശമുണ്ട്​.

ഡിസംബർ 31ന്​ മുമ്പ്​ ബാങ്കുകളിൽ നിക്ഷേപിക്ക​പ്പെട്ട നിരോധിച്ച നോട്ടുകൾ ഒരു മാസത്തിനകം റിസർവ്​ ബാങ്കിൽ നിക്ഷേപിക്കാനാണ്​ ധനകാര്യ സ്ഥാപനങ്ങളോട്​ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്​. ബുധനാഴ്​ചയാണ്​ ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്​. ജൂലൈ 20ന്​ മുമ്പ്​ നോട്ടുകൾ നിക്ഷേപിക്കാൻ കഴിയാത്ത ധനകാര്യ സ്ഥാപനങ്ങളോട്​ അതി​​െൻറ കാരണം വ്യക്​തമാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​.

2016 നവംബർ എട്ടിനാണ്​ കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനായി കേന്ദ്രസർക്കാർ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്​. പഴയ ​നോട്ടുകൾ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന്​ ഡിസംബർ 31 വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ ഇൗ തിയതി കഴിഞ്ഞിട്ടും എത്രത്തോളം നോട്ടുകളാണ്​ ബാങ്കുകളിൽ തിരിച്ചെത്തിയതെന്ന്​ വ്യക്​തമാക്കാൻ റിസർവ്​ ബാങ്ക്​ തയാറായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ജൂലൈ 20ന്​ ശേഷമെങ്കിലും ഇക്കാര്യത്തിൽ വ്യക്​തതയുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbicurrency demonitisation
News Summary - Government asks banks to deposit junked notes at RBI by July 20
Next Story