Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightബാങ്കുകളിൽ നിന്ന്​ പണം...

ബാങ്കുകളിൽ നിന്ന്​ പണം പിൻവലിക്കു​േമ്പാൾ ഇനി നികുതി

text_fields
bookmark_border
ബാങ്കുകളിൽ നിന്ന്​ പണം പിൻവലിക്കു​േമ്പാൾ ഇനി നികുതി
cancel

ന്യൂഡൽഹി:  പരിധിയിൽ കൂടുതൽ പണം ബാങ്കുകളിൽ നിന്ന്​ പിൻവലിക്കു​േമ്പാൾ  ഇടപാടുകൾക്ക്​ നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബജറ്റിൽ ഇത്​ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ്​ സൂചന. ബാങ്കിങ്​ കാഷ്​ ട്രാൻസാക്ഷൻ ടാക്​സ്​ എന്നാണ്​ നികുതിയുടെ പേര്. 2005ൽ അന്നത്തെ ധനമന്ത്രി പി. ചിദംബരമാണ്​ ഇൗ നികുതി ആദ്യമായി ഏർപ്പെടുത്തിയത്​. എന്നാൽ പിന്നീട്​ 2009ൽ ഇത്​ പിൻവലിക്കുകയായിരുന്നു.

സേവിങസ്​ അക്കൗണ്ടുകൾ ഒഴികെയുള്ള അക്കൗണ്ടുകളിൽ  നിന്ന് 50,000 രൂപയിൽ കൂടതൽ പിൻവലിക്കു​േമ്പാഴാണ്​ അന്ന്​ നികുതി നൽകേണ്ടിയിരുന്നത്​. 0.1 ശതമാനം നികുതിയാണ്​ അന്ന്​  ഇടപാടുകൾക്ക്​ ചുമത്തിയത്​. എന്നാൽ നികുതിയിലൂടെ പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാൻ സാധിച്ചില്ല. ആദ്യ വർഷം 220 കോടിയും രണ്ടാം വർഷം 400 കോടി രൂപയും മാത്രമാണ്​ നികുതിയിലൂടെ ലഭിച്ചത്​.

ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ്​ പുതിയ നിയമം കേന്ദ്രസർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്​. കള്ളപണം തടയാൻ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ്​ കേന്ദ്രസർക്കാറി​െൻറ കണക്ക്​ കൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cash transaction tax
News Summary - Black Money: Is govt eyeing a proposal to tax cash withdrawals?
Next Story