Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസർക്കാർ കണക്ക്​...

സർക്കാർ കണക്ക്​ തെറ്റ്​; രണ്ട്​ വർഷത്തിനുള്ളിൽ ബാങ്കുകൾക്ക്​ 95,000 കോടി വേണം

text_fields
bookmark_border
സർക്കാർ കണക്ക്​ തെറ്റ്​; രണ്ട്​ വർഷത്തിനുള്ളിൽ ബാങ്കുകൾക്ക്​ 95,000 കോടി വേണം
cancel

മുംബൈ: രണ്ട്​ വർഷത്തിനുള്ളിൽ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകൾക്ക്​ 95,000 കോടി രൂപ മൂലധനമായി വേണമെന്ന്​ റിപ്പോർട്ട്​. ധനകാര്യ സ്ഥാപനമായ മൂഡി പുറത്തു​വിട്ട റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. 2019 മാർച്ചിനുള്ളിൽ 20,000 കോടി രൂപ പൊതുമേഖല ബാങ്കുകൾക്കായി സ്വരൂപിക്കാനാണ്​ സർക്കാറി​​െൻറ പദ്ധതി. മൂഡിയുടെ റിപ്പോർട്ടുമായി താരത്മ്യം ചെയ്യു​േമ്പാൾ സർക്കാർ സ്വരൂപിക്കുന്ന തുക ബാങ്കുകൾക്ക്​ മതിയാവില്ലെന്നാണ്​ സൂചന.

തങ്ങളുടെ പഠനഫലമനുസരിച്ച്​ ഇന്ത്യയി​ലെ 11 പൊതുമേഖല ബാങ്കുകൾക്ക്​ 70,000 മുതൽ 95,000 കോടി രൂപ മൂലധനം ആവ​ശ്യമായി വരുമെന്ന്​ മൂഡിയുടെ വൈസ്​ പ്രസിഡൻറ്​ അൽക അൻബാറാസു പറഞ്ഞു. കാപ്പിറ്റൽ മാർക്കറ്റുകളിൽ നിന്ന്​ ഇൗ പണം സ്വരൂപിക്കാൻ ബാങ്കുകൾക്ക്​ കഴിയില്ലെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. സർക്കാറാണ്​ ബാങ്കുകൾക്ക്​ പണം ലഭിക്കാനുള്ള എക സ്രോതസ്​. 

അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ ബാങ്കുകളുടെ ലാഭത്തിൽ വർധനയുണ്ടാവാനുള്ള സാധ്യത​യില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂലധനത്തിലെ കുറവ്​ വായ്​പകൾ നൽകുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നാണ്​ സൂചന. കിട്ടാക്കടം പെരുകിയതാണ്​ ബാങ്കുകളെ ഇൗ സ്ഥിതിയിലെത്തിച്ചത്​. ​നേരത്തെ നരേന്ദ്രമോദി സർക്കാർ നോട്ട്​ നിരോധനം നടപ്പിലാക്കിയപ്പോൾ ഉയർന്ന്​ വന്ന പ്രധാന ആരോപണം ബാങ്കുകളിലെ മൂലധനം വർധിപ്പിക്കുന്നതി​​െൻറ ഭാഗമായാണ്​ തീരുമാനം എന്നായിരുന്നു. ഇൗ വാദങ്ങൾക്ക്​ കൂടുതൽ ബലം നൽകുന്നതാണ്​ മൂഡിയുടെ പുതിയ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moodys analyticsbank
News Summary - Banks need Rs 95,000 crore capital over two years: Moody's report
Next Story