Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightആക്​സിസ്​ ബാങ്ക്​ 19...

ആക്​സിസ്​ ബാങ്ക്​ 19 ജീവനക്കരെ സസ്​പെൻഡ്​ ചെയ്​തു

text_fields
bookmark_border
ആക്​സിസ്​ ബാങ്ക്​ 19 ജീവനക്കരെ സസ്​പെൻഡ്​ ചെയ്​തു
cancel

ന്യൂഡൽഹി: ​േനാട്ട്​ പിൻവലിക്കൽ തീരുമാനത്തിന്​ ശേഷം ആക്​സിസ്​ ബാങ്കിൽ വൻതോതിൽ ക്രമക്കേടുകൾ നടന്നു എന്ന്​ ആരോപണങ്ങൾ ഉയരുന്നതിനിടെ ബാങ്ക്​ 19 ജീവനക്കാരെ സസ്​​െപൻഡ്​ ചെയ്​തു.
നേരത്തെ ക്രമക്കേടുകളുടെ പേരിൽ ബാങ്കി​െൻറ രണ്ട്​ മാനേജർമാരെ എൻഫോഴസ്​മെൻറ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജീവനക്കാരെ ആക്​സിസ്​ ബാങ്ക്​ പുറത്താക്കിയിരിക്കുന്നത്​. ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി ഫോറൻസിക്​ ഒാഡിറ്റ്​ നടത്താനും ബാങ്ക്​ തീരുമാനിച്ചിട്ടുണ്ട്​.

ബാങ്ക്​ 19 ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്​്​്​്​, ഇതിൽ ആറ്​ പേർ ഡൽഹിയിലെ കശ്​മീരി ഗേറ്റ്​ ശാഖയിലുള്ള ജീവനക്കാരാണെന്ന്​ ആക്​സിസ്​ ബാങ്ക്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ രാജേഷ്​ ഡാഹിയ പറഞ്ഞു. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ബാങ്ക്​ 24 മണിക്കുറും പ്രവർത്തിക്കുന്നുണ്ട്​. ബാങ്ക്​ ഇടപാടുകളിൽ എന്തെങ്കിലും ക്രമകേടുകൾ നടക്കു​ന്നുണ്ടോയെന്ന്​ 125 സിനീയർ ഒാഫീസർമാർ രാജ്യത്താകമാനം പരിശോധന നടത്തുന്നുണ്ട്​. ക്രമക്കേടുകൾ നടത്തുന്നവർക്ക്​ യാതൊരു ആനുകൂല്യവും ബാങ്ക്​ നൽകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്​ചയാണ്​ ആക്​സിസ്​ ബാങ്കിലെ മാനേജർമാരായ ഷോബിത്ത്​ സിൻഹ, വിനീത്​ ഗുപ്​ത എന്നിവരെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​തത്​.  കളളപ്പണം വെളുപ്പിക്കുന്നത്​ തടയുന്നതിനായുള്ള നിയമപ്രകാരമാണ്​ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്​. ഇവരിൽ നിന്ന്​ മൂന്ന്​ കിലോ സ്വർണ്ണവും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ പിടിച്ചെടുത്ത​ു​.

ഡൽഹി​ പോലീസാണ്​ ഇതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തൽ നടത്തിയത്​​. 3.7 കോടി മൂല്യമുള്ള പഴയ നോട്ടുകളുമായി രണ്ട്​ പേരെ ആക്​സിസ്​ ബാങ്കിന്​ മുമ്പിൽ ക​ണ്ടെത്തിയതോടെയാണ്​ കേസി​െൻറ തുടക്കം. പിന്നീട്​ കേസ്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ഏറ്റെടുക്കുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currecy demonetizationAxis bank
News Summary - Axis Bank Suspends 19 Officials, Hires KPMG For Forensic Audit
Next Story