Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപേയ്​മെൻറ്​ ബാങ്കുമായി...

പേയ്​മെൻറ്​ ബാങ്കുമായി എയർടെൽ

text_fields
bookmark_border
പേയ്​മെൻറ്​ ബാങ്കുമായി എയർടെൽ
cancel

മുംബൈ: രാജ്യത്തെ ആദ്യ പെയ്​മെൻറ്​ ബാങ്ക്​ എയർടെൽ രാജസ്​ഥാനിൽ ആരംഭിച്ചു. മറ്റ്​ ബാങ്കുകളിൽ നിന്ന്​ വ്യത്​സതമാണ്​ എയർടെല്ലി​െൻറ പേയ്​മെൻറ്​ ബാങ്ക്​ സംവിധാനം.  പരീക്ഷണാടിസ്​ഥാനത്തിലാണ്​ പുതിയ സംവിധാനം  രാജസ്​ഥാനിൽ അവതരിപ്പിച്ചിരിക്കുന്നത്​. വൈകാതെ തന്നെ രാജ്യം മുഴുവൻ ബാങ്ക്​ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്​ കമ്പനി.

നിക്ഷേപങ്ങൾക്ക്​ 7.25 ശതമാനം പലിശയാണ്​ എയർടെൽ പേയ്​മെൻറ്​ ബാങ്കിലുടെ ലഭിക്കുക. രാജ്യത്ത്​ ഇന്ന്​ മറ്റു ബാങ്കുകൾ നൽകുന്നതിലും ഉയർന്ന നിരക്കാണ്​ ഇത്​. എന്നാൽ വളരെ കുറഞ്ഞ നിരക്കിലാവും വായ്​പ നൽകുക.4 ശതമാനമായിരിക്കും ബാങ്കിലെ വായ്​പ പലിശ നിരക്ക്​.

എയർടെലി​െൻറ പേയ്​മെൻറ്​ സംവിധാനമായ എയർടെൽ മണിക്കാണ്​ ആദ്യമായി റിസർവ്​ ബാങ്ക്​ ലൈസൻസ്​ നൽകിയത്​. അനുമതി ലഭിച്ച ശേഷം എയർടെൽ കൊട്ടക്​ മഹീന്ദ്ര ബാങ്കുമായി ധാരണയിലെത്തിയിരുന്നു. എയർടെൽ ബാങ്കിന്​ എ.ടി.എം കാർഡുകളോ ഡെബിറ്റ്​ കാർഡുകളോ ഉണ്ടാവില്ല. എല്ലാ ഉപഭോക്​തകൾക്ക്​ 1 ലക്ഷം രൂപയുടെ ഇൻഷൂറൻസും ബാങ്ക്​ നൽകുന്നുണ്ട്​.

​​എയർടെല്ലി​െൻറ മൊബൈൽ നമ്പറായിരിക്കും ബാങ്കി​െൻറ അക്കൗണ്ട്​ നമ്പർ. പൂർണ്ണമായും ആധാർ സംവിധാനം ഉപയോഗിച്ച്​ കൊണ്ടാവും ബാങ്കിലെ ഇടപാടുകൾ. ഇടപാടുകൾക്കായി പുതിയ ആപ്പും എയർടെൽ തയ്യാറാക്കിയിട്ടുണ്ട്​. രാജ്യത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വരെ സേവനം ലഭിക്കുന്ന വിധത്തിലാവും പുതിയ ബാങ്കി​െൻറ പ്രവർത്തനം എന്നും എയർടെൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharti Airtel
News Summary - Airtel rolls out India’s first payments bank
Next Story