Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_right‘കൃഷ്ണകൗമോദ്’...

‘കൃഷ്ണകൗമോദ്’ നെല്ലിനത്തിന് വയനാട്ടിൽ പുനർജനി

text_fields
bookmark_border
‘കൃഷ്ണകൗമോദ്’ നെല്ലിനത്തിന് വയനാട്ടിൽ പുനർജനി
cancel
camera_alt????????????? ?????????????? ????????. ????????? ????????????

പുൽപള്ളി: വിസ്​മൃതിയിലായ പുരാതന നെല്ലിനം ‘കൃഷ്ണകൗമോദി’ന് വയനാടൻ മണ്ണിൽ പുനർജനി. നൂറ്റാണ്ടുകൾക്കു മുമ്പ് രാജാക്കന്മാരും മറ്റും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്ന നെല്ലിനമാണത്രേ ബസുമതി കൃഷ്ണകൗമോദ്. ഇത് വയനാടൻ മണ്ണിലും നൂറുമേനി വിളയുമെന്ന് തെളിയിക്കുകയാണ് സുൽത്താൻ ബത്തേരി സ്വദേശിയായ തയ്യിൽ പ്രസീത്കുമാർ.

തെക്കേ ഇന്ത്യൻ സംസ്​ഥാനങ്ങളായ കേരള, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഈ നെല്ലിനം പേരിനുപോലും കാണാനില്ല. ഗുജറാത്തിലും ഒഡിഷയിലും ഇത് ഉണ്ടെങ്കിലും അപൂർവമാണ്. ഗുജറാത്തിൽനിന്ന് അഞ്ചു വർഷം മുമ്പ് ഒരു കിലോ നെൽവിത്ത് കൊണ്ടുവന്നാണ് പരീക്ഷണാടിസ്​ഥാനത്തിൽ പ്രസീത് കൃഷിയാരംഭിച്ചത്. അര ഏക്കറിലായിരുന്നു തുടക്കം. അഞ്ചുവർഷംകൊണ്ട് മൂന്നര ഏക്കറിൽ കൃഷി വ്യാപിപ്പിച്ചു. ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയിലെ മൂന്നേക്കറിലും പുൽപള്ളിയിൽ അര ഏക്കറോളം സ്​ഥലത്തുമാണ് കൃഷി.

നല്ല രുചിയും മണവുമുള്ള നെല്ലിനമാണിത്. ഗന്ധകശാല ഇനത്തോട് സാദൃശ്യമുണ്ട്. വണ്ണംകുറഞ്ഞ് നീളം കൂടിയതും നേർത്തതും വയലറ്റ് നിറമുള്ളതുമാണ് നെൽകതിർ. മൂപ്പെത്തുന്നതോടെ കറുപ്പുനിറമാകും. എളുപ്പത്തിൽ പാചകംചെയ്യാനും കഴിയും. സംസ്​ഥാനത്ത് ഈ നെല്ലിനം വേറെയിടത്ത് ഇല്ലെന്ന് കൃഷി ഉദ്യോഗസ്​ഥർ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ഉന്നത ഉദ്യോഗസ്​ഥരടക്കം കൃഷിയിടം സന്ദർശിച്ചു. വിവിധ സംസ്​ഥാനങ്ങളിൽ കൊയ്ത്തിന് യന്ത്രവുമായി പോകുന്ന തമിഴ്നാട് സ്വദേശികളും ഇത്തരമൊരു നെല്ലിനം മറ്റിടങ്ങളിൽ കണ്ടിട്ടില്ലെന്ന് പറയുന്നു.

കൃഷിയോടുള്ള താൽപര്യമാണ് പ്രസീതിനെ നെൽകൃഷിയിലേക്ക് അടുപ്പിച്ചത്. ജില്ലയിൽ പരമ്പരാഗത നെല്ലിനങ്ങൾ പലതും അന്യംനിൽക്കുമ്പോഴാണ് ഈ കർഷകൻ പഴയകാല നെൽവിത്ത് സംരക്ഷകനാകുന്നത്. നെൽവിത്ത് മറ്റു കർഷകർക്കും നൽകാൻ പ്രസീത് തയാറാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:krishna kaumodu
Next Story