Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഅബ്ദൂക്കയുടെ ഐഡിയ,...

അബ്ദൂക്കയുടെ ഐഡിയ, കിണര്‍ റീചാര്‍ജ്ഡ്

text_fields
bookmark_border
Abdukka
cancel
camera_alt????????????

ക​ത്തു​ന്ന വേ​ന​ലി​ൽ ഒ​രു​തു​ള്ളി കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട് നെ​ട്ടോ​ട്ട​മോ​ടവേ മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട്ടു​കാ​ർ​ക്ക് മാ​ത്രം അ​ത്ര​ വ​ലി​യ ആ​ശ​ങ്ക​യൊ​ന്നു​മി​ല്ലായിരുന്നു. അ​രീ​ക്കോ​ട്ടെ ‘തൃ​പ്തി’ വീ​ട്ടി​ൽ അ​ബ്​ദൂക്ക എ​ന്ന അ​ബ്​ദുറ​ഹ്​മാെ​ൻ​റ ഐ​ഡി​യ​യുള്ള​േപ്പാൾ സു​ല​ഭ​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അന്നാട്ടുകാർക്കെന്തിന്​ ടെൻഷൻ. ഒ​രു രൂ​പ പോ​ലും ചെല​വി​ല്ലാ​തെ മഴവെള്ളം സംഭരിച്ച്​ ഒ​രി​ക്ക​ൽ പോ​ലും വ​റ്റാ​ത്ത കി​ണ​റൊ​രു​ക്കു​ന്ന ല​ളി​ത​മാ​യ വി​ദ്യ​യാ​ണ്​ അബ്​ദൂക്കയുടേത്​. ഇ​ട​ക്കി​ടെ പെ​യ്യു​ന്ന മ​ഴ​യാ​ണെ​ങ്കി​ൽ പോ​ലും ഒ​രു​തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തെ മ​ഴ​വെ​ള്ളം മു​ഴു​വ​നാ​യും സം​ഭ​രി​ച്ചു​വെ​ക്കാ​മെ​ന്ന് അ​ബ്​ദൂ​ക്ക ഉ​റ​പ്പു പ​റ​യു​ന്നു. 

കി​ണ​റി​ൽനി​ന്ന്​ അ​ഞ്ചു മീ​റ്റ​ർ അ​ക​ലെ​യാ​യി ഒ​രു മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള ഒ​രു കു​ഴി​യെ​ടു​ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​ത്. കു​ഴി നി​റ​യെ ഉ​ണ​ങ്ങി​യ ച​കി​രി​ത്തൊ​ണ്ടു​ക​ൾ ക​മഴ്ത്തിവെ​ക്കാം. ശേ​ഷം കു​ഴി​യു​ടെ മേ​ൽ​ഭാ​ഗം ത​റ​നി​ര​പ്പി​ൽനി​ന്ന് ഒ​രു അ​ടി ഉ​യ​ര​ത്തി​ൽ ക​ല്ലു​നി​ര​ത്തി കെ​ട്ടി​വെ​ക്ക​ണം. വീടി​െൻറ മേ​ൽ​ക്കൂ​ര​യു​ടെ അ​ഗ്ര​ഭാ​ഗ​ങ്ങ​ളി​ൽ ഘ​ടി​പ്പി​ച്ച പാ​ത്തി​ക​ളി​ൽ നി​ന്നും മറ്റും വ​രു​ന്ന മഴവെ​ള്ളം കു​ഴി​യി​ലേ​ക്ക് നേ​രി​ട്ട് പതിക്കുന്ന രീതിയിൽ ക്രമീകരിക്കണം.

മ​ഴ​വെ​ള്ളം പൂ​ർ​ണ​മാ​യി ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തോ​ടെ ഭൂ​ഗ​ർ​ഭജ​ല വി​താ​ന​ത്തിെ​ൻ​റ അ​ള​വ് ഉ​യ​ർ​ന്ന് നി​ല​ക്കാ​ത്ത ഉ​റ​വ വ​രും. വ​രുംവ​ർ​ഷ​ങ്ങ​ളി​ലും സ​മൃ​ദ്ധ​മാ​യ വെ​ള്ളം ഉ​റ​പ്പാ​ണെ​ന്ന് അ​ബ്​ദൂക്ക. കി​ണ​ർ റീ​ചാ​ർ​ജിങ്ങി​ലെ ഇൗ ​പു​തി​യ ത​ന്ത്രം പ​രീ​ക്ഷി​ച്ചാ​ൽ ഒ​രു വ​ർഷത്തി​നു​ള്ളി​ൽ കി​ണ​റ്റിലെ ജ​ല​ത്തിെ​ൻ​റ ഗു​ണ​നി​ല​വാ​രം വ​ർ​ധി​ക്കു​ക​യും ചെ​യ്യും. നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ഏ​ത് ക​ടു​ത്ത വേ​ന​ലി​ലും കി​ണ​റ്റിലെ വെ​ള്ളം വ​റ്റി​ല്ലെ​ന്നും പ്രകൃതിസ്നേഹിയായ ഇൗ ​പ്ലം​ബ​ർ. 

നാ​ടുമു​ഴു​വ​ൻ ത​ണ​ലൊ​രു​ക്കു​ന്ന​തി​നാ​യി പതാറ്റാണ്ടുകളായി വൃ​ക്ഷ​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന അ​ബ്​ദൂക്ക, വേ​ന​ലി​ലും നാ​ടി​ന് തെ​ള​ിനീ​രു​റ​വ ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണി​പ്പോ​ൾ. സ്വ​ന്തം ശ​ബ്​ദ​ത്തി​ലു​ള്ള ഓ​ഡി​യോ ക്ലി​പ്സും മ​ഴ​ക്കു​ഴി തീ​ർ​ക്കു​ന്ന വി​ഡി​യോ​യും വാ​ട്ട്സ്ആ​പ്പി​ലും ഫേ​സ്ബു​ക്കി​ലും ഷെ​യ​ർ ചെ​യ്ത് കേ​ര​ള​ത്തിെ​ൻ​റ ദാ​ഹ​ക​മ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇൗ ​മ​ല​പ്പു​റ​ത്തു​കാ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:well makerAbdukkaabdurehmanareekodeAgriculture News
News Summary - well maker Abdukka or abdurehman in areekode -Agriculture News
Next Story