Sorry, you need to install flash to see this content.

view counter

വിദ്യാഭ്യാസം

കേരള ടീച്ചര്‍ എജുക്കേഷന്‍ കോളജുകളില്‍ ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല തിരുവനന്തപുരം (കുമാരപുരം), നെടുമങ്ങാട്, കണിയാപുരം, കൊല്ലം, അഞ്ചല്‍, കുളക്കട (കൊല്ലം), ആലപ്പുഴ (ആര്യാട്), കുന്നം (മാവേലിക്കര), കായംകുളം, അടൂര്‍ എന്നീ ടീച്ചര്‍ എജുക്കേഷന്‍ കോളജുകളില്‍ 2010-11 -ലെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  2009-2010 അധ്യയനവര്‍ഷത്തില്‍ ഫൈനല്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പി.ജി ആയുര്‍വേദ പരീക്ഷ

നവംബറില്‍ നടത്തുന്ന പി.ജി ആയുര്‍വേദ പരീക്ഷയോടനുബന്ധിച്ച് സമര്‍പ്പിക്കേണ്ട തീസിസ് ആഗസ്റ്റ് 18 ന് മുമ്പ് സമര്‍പ്പിക്കണം.

എല്‍.എന്‍.സി.പി.ഇ പ്രവേശനപരീക്ഷ
കാര്യവട്ടം ലക്ഷ്മീഭായി നാഷനല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജൂക്കേഷനില്‍ 2010-11 അധ്യയനവര്‍ഷത്തെ ബി.പി.ഇ കോഴ്‌സിലെ പ്രവേശനത്തിനായുളള പ്രവേശനപരീക്ഷ (ഇംഗ്ലീഷ് എഴുത്തു പരീക്ഷ) ആഗസ്റ്റ് നാലിന് രാവിലെ 10 മുതല്‍ 11 വരെ കാര്യവട്ടം എല്‍.എന്‍.സി.പി.ഇ-യില്‍ വെച്ച് നടത്തും.

അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കും. ഫലം universityofcalicut.info എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തിരൂര്‍ക്കാട് എ.ഐ.എ കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബി കോളജ്, മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, വടകര കടമേരി ആര്‍.എ.സി, നരിക്കുനി ബി.ഐ.ഡബ്ല്യു കോളജ് എന്നിവിടങ്ങളില്‍ പരീക്ഷയെഴുതിയവരുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. 32 കോളജുകളിലെ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.

വാഴ്‌സിറ്റി വാര്‍ത്തകള്‍

കാലിക്കറ്റ്
=====================

മാറ്റിവെച്ചു
=====================
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എം. എച്ച്.എ പ്രോഗ്രാമിന് (മാസ്റ്റര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാം)   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ആഗസ്റ്റ് 13ലേക്ക് മാറ്റി.

എം.എ ഇംഗ്ലീഷ്
വൈവ
=====================
Syndicate content
Share/Bookmark