ഒരുവശത്ത് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യ മുസ്‌ലിംകള്‍ക്ക് മധുര വാഗ്ദാനങ്ങളുടെ പെരുമഴ. മറുവശത്ത്, കാര്യത്തോടടുക്കുമ്പോള്‍ നീതി നിഷേധത്തിന്റെയും വഞ്ചനയുടെയും നഗ്‌നമായ ഉദാഹരണങ്ങളും. ഈ ഇരട്ടത്താപ്പാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മുമ്പും ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ പരിതാപകരമായ പിന്നാക്കാവസ്ഥയില്‍ തളച്ചിട്ടത്; പിമ്പും വലിയ മാറ്റമില്ലാതെ അവശേഷിപ്പിക്കുന്നതും.