തിരുവനന്തപുരം: കേരള മുസ്‌ലിം കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി ഹൈന്ദവ - ക്രൈസ്തവ ആരാധാനലയങ്ങളിലേക്ക് നല്‍കുന്ന ഈദ് മതസൗഹാര്‍ദ സന്ദേശ രേഖയുടെ പ്രകാശനം നടന്നു. ചടങ്ങില്‍ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് അല്‍ഫാ അബ്ദുല്‍ ഖാദിര്‍ ഹാജി, ഒ. രാജഗോപാലിന് നല്‍കി നിര്‍വഹിച്ചു.
ക്രാഫ്റ്റ് - സുരഭി ചെയര്‍മാന്‍ പി.എം. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, ഫാദര്‍ ഗ്രീ വര്‍ഗീസ്, ഇമാം താഹാ അബ്ദുറസ്സാഖ് തങ്ങള്‍, കണിയാപുരം ഹലീം, തുടങ്ങിയവര്‍ സംബന്ധിച്ചു.