കുവൈത്ത് സിറ്റി: കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയപ്പോള്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ അകപ്പെട്ടിരിക്കുന്നത് കടുത്ത പ്രതിസന്ധിയിലാണ്. അവധി സീസണ്‍ ആയതിനാല്‍ നാട്ടിലേക്കുള്ള മിക്ക വിമാനങ്ങളും ഇതിനകം തന്നെ സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്യപ്പെട്ട നിലയിലാണ്. അതിനാല്‍, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് പൊടുന്നനെ സര്‍വീസ് റദ്ദാക്കിയപ്പോള്‍ പകരം ടിക്കറ്റ് ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.