കൊല്‍ക്കത്ത: കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ സബ്‌സ്റ്റിറ്റിയൂട്ട് കവിന്‍ ലോബോ നേടിയ ഗോളില്‍ 64ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോവക്ക് വിജയത്തുടക്കം. ഇഞ്ചുറി ടൈമില്‍ ലോബോ നേടിയ ഗോളില്‍, പൊരുതിക്കളിച്ച കര്‍ണാടകയെ 1-0ത്തിനാണ് ഗോവ മറികടന്നത്. ഗ്രൂപ്പ് 'എ'യില്‍ ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ പഞ്ചാബ് ഏകപക്ഷീയമായ ഒരു ഗോളിന് സര്‍വീസസിനെ തോല്‍പിച്ചു. സബ്‌സ്റ്റിറ്റിയൂട്ട് രോഹിത് കുമാറാണ് പഞ്ചാബിന്റെ ഗോള്‍ നേടിയത്. ഗോവക്കും പഞ്ചാബിനും മൂന്നു പോയന്റ് വീതമായി.