Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_right62ാം വയസ്സിൽ കഥകളി...

62ാം വയസ്സിൽ കഥകളി അരങ്ങേറ്റത്തിന്​ വേണുഗോപാൽ

text_fields
bookmark_border
വേ​ണു​ഗോ​പാ​ൽ
cancel
camera_alt

വേ​ണു​ഗോ​പാ​ൽ

പ​ന്ത​ളം: 62ാം വ​യ​സ്സി​ലും വേ​ണു​ഗോ​പാ​ൽ പ​ഠ​ന​ത്തി​ലാ​ണ്. ക​ഥ​ക​ളി എ​ന്ന ക​ല​യി​ൽ അ​ര​ങ്ങേ​റാ​നു​ള്ള തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ലാ​ണ് പ​ന്ത​ളം പെ​രും​പു​ളി​ക്ക​ൽ പേ​ഴും​കാ​ട്ടി​ൽ വീ​ട്ടി​ലെ ജി ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ.

കു​ര​മ്പാ​ല പു​ത്ത​ൻ​കാ​വി​ൽ ഭ​ഗ​വ​തീ​ക്ഷേ​ത്ര​ത്തി​ലെ ക​ഥ​ക​ളി സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ക​ലാ​കാ​ര​നാ​ണ് വേ​ണു​ഗോ​പാ​ൽ. ഈ ​മാ​സം അ​വ​സാ​നം ആ​ണ് അ​ര​ങ്ങേ​റ്റം ന​ട​ക്കു​ക. ചി​ട്ട​യാ​യ പ​രി​ശീ​ല​നം ആ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ശ​സ്ത ക​ഥ​ക​ളി ക​ലാ​കാ​ര​ൻ പ​ന്ത​ളം ഉ​ണ്ണി​കൃ​ഷ്ണ​​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ക്ലാ​സ് മു​ട​ക്കാ​തെ കൈ ​മെ​യ് മ​റ​ന്നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഓ​രോ​രു​ത്ത​രും. കൂ​ടെ​യു​ള്ള​വ​രെ​ല്ലാം കൊ​ച്ചു​കു​ട്ടി​ക​ൾ ആ​ണ്. അ​ത് കൊ​ണ്ട് ത​ന്നെ അ​വ​ർ​ക്കൊ​പ്പം പ​ഠി​ച്ചെ​ടു​ക്കാ​ൻ ന​ല്ല മെ​യ് വ​ഴ​ക്കം ആ​വ​ശ്യ​മാ​ണ്.

ഭാ​ഗ​വ​ത പാ​രാ​യ​ണ​വും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​ക്കെ ആ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ ജീ​വി​തം. ഓ​മ​ന​യാ​ണ് ഭാ​ര്യ. ക​ഥ​ക​ളി​യോ​ടു​ള്ള വേ​ണു​ഗോ​പാ​ലി​ന്‍റെ താ​ൽ​പ​ര്യം വ​ലു​താ​ണെ​ന്നും ന​ന്നാ​യി പ​രി​ശീ​ലി​ക്കു​ന്നു​ണ്ടെ​ന്നും പ​രി​ശീ​ല​ക​ൻ പ​ന്ത​ളം ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഒ​പ്പം പ​ഠി​ക്കു​ന്ന ചേ​ട്ട​നെ പ​റ്റി പ​രി​ശീ​ല​ന​ത്തി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും വ​ലി​യ മ​തി​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KathakaliVenugopalPathanamthitta News
News Summary - Venugopal made his Kathakali debut at the age of 62
Next Story