Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightപീഡനക്കേസ്: പ്രതികൾ...

പീഡനക്കേസ്: പ്രതികൾ രണ്ട് വർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ പീ​ഡ​ന​ക്കേ​സി​ലെ

പ്ര​തി​ക​ൾ

കു​ന്ദ​മം​ഗ​ലം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​യി. 2022 ജൂ​ണി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട അ​നാ​ഥ​യാ​യ സ്ത്രീ​യെ കു​ന്ദ​മം​ഗ​ലം ഒ​ഴ​യാ​ടി​യി​ലെ ഒ​രു ഫ്ലാ​റ്റി​ലെ​ത്തി പീ​ഡി​പ്പി​ച്ചു എ​ന്നും മു​ഖ​ത്ത് ചൂ​ടു​വെ​ള്ള​മൊ​ഴി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് കേ​സ്.

കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി പാ​റ​യി​ൽ പി. ​മു​ഹ​മ്മ​ദ് ഷാ​ഫി (30), പ​ട്ടാ​മ്പി പ​ര​ദൂ​ർ മാ​ർ​ക്ക​ശ്ശേ​രി മു​ഹ​മ്മ​ദ് ഷെ​ബീ​ൽ (28), കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ വ​ല്ലി​യി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (28) എ​ന്നി​വ​രെ​യാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ സ്ത്രീ ​ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്നും പി​ന്നീ​ട് ആ​ശ്ര​മ​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി ക​ഴി​യു​ക​യു​മാ​യി​രു​ന്നു എ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

അ​സു​ഖം ഭേ​ദ​മാ​യ​പ്പോ​ൾ കു​ന്ദ​മം​ഗ​ലം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ ഇ​ര​യു​ടെ മൊ​ഴി കൂ​ടു​ത​ലാ​യി രേ​ഖ​പ്പെ​ടു​ത്തി. ഇ​ര​യു​ടെ മൊ​ഴി​യി​ൽ​നി​ന്ന് അ​ധി​ക​മാ​യി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ് ര​ണ്ട് വ​ർ​ഷ​ത്തി​നി​പ്പു​റം പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്.

പ്ര​തി​ക​ൾ അ​വ​രു​ടെ മൊ​ബൈ​ൽ ന​മ്പ​റും അ​ഡ്ര​സും മാ​റി​യ​തി​നാ​ൽ പൊ​ലീ​സി​ന് അ​വ​രി​ലേ​ക്കെ​ത്താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​ന്നു.

പ്ര​തി​ക​ൾ മു​മ്പ് താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യും മ​റ്റും പ്ര​തി​ക​ളെക്കുറി​ച്ച് അ​വി​ടെ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളു​ടെ ഫോ​ട്ടോ ഇ​ര​യെ കാ​ണി​ച്ചു തി​രി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് മൂ​ന്ന് സം​ഘ​ങ്ങളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തും.

കൊ​ണ്ടോ​ട്ടി, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കു​ന്ദ​മം​ഗ​ലം സി.​ഐ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സ​നീ​ത്ത്, സ​ന്തോ​ഷ്‌, സു​രേ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​ശോ​ഭ്, പ്ര​മോ​ദ്, അ​ജീ​ഷ്, സി.​പി.​ഒ വി​പി​ൻ, എ.​എ​സ്.​ഐ ലീ​ന എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultingKozhikode News
News Summary - Sexual assaulting- Accused arrested after two years
Next Story