Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏറ്റവും ഭാരമേറിയ...

ഏറ്റവും ഭാരമേറിയ സൈക്കിളുമായി ദിലീഫ് ദുബൈയിലേക്ക്

text_fields
bookmark_border
Dileef to Dubai with the heaviest bicycle
cancel
camera_alt

തന്റെ കൂറ്റൻ സൈ​ക്കി​ളുമായി മു​ത​ല​ക്കു​ള​ത്ത് ഗി​ന്ന​സ് ദി​ലീ​ഫ് സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തുന്നു

കോ​ഴി​ക്കോ​ട്: ലോ​ക​ത്തി​ൽ ഏ​റ്റ​വും ഭാ​ര​മേ​റി​യ സൈ​ക്കി​ളു​മാ​യി ഗി​ന്ന​സ് റെ​ക്കോ​ഡ് ഉ​ട​മ ദി​ലീ​ഫ് ദു​ബൈ​യി​ലേ​ക്ക്. യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ഇ​​ന്തോ-​അ​റ​ബ് ആ​ർ​ട്ട് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ എം. ​ദി​ലീ​ഫ് 1500 കി​ലോ​ഗ്രാം ഭാ​ര​മേ​റി​യ ഓ​ടി​ക്കാ​വു​ന്ന സൈ​ക്കി​ളു​മാ​യി വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്തോ-​അ​റ​ബ് സാം​സ്‌​കാ​രി​ക വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ളെ മ്യൂ​റ​ൽ പെ​യി​ന്റി​ങ്ങി​ൽ ആ​ലേ​ഖ​നം ചെ​യ്ത് ക​ലാ​കാ​ര​ന്മാ​ർ നി​ർ​മി​ച്ച ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​പി​ടി​ക്കാ​നു​ള്ള സൈ​ക്കി​ൾ കാ​ർ​ഗോ വ​ഴി​യാ​ണ് ദു​ബൈ​യി​ലെ​ത്തി​ക്കു​ന്ന​ത്. ദു​ബൈ തെ​രു​വി​ൽ സൈ​ക്കി​ൾ ഓ​ടി​ക്കാ​നാ​ണ് പ​രി​പാ​ടി.

കോ​ഴി​ക്കോ​ട്ട് മു​ത​ല​ക്കു​ള​ത്ത് സൈ​ക്കി​ളി​ന്റെ പ്ര​ദ​ർ​ശ​ന​വും ഫ്ലാ​ഗ് ഓ​ഫും മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് നി​ർ​വ​ഹി​ച്ചു. ഒ​രു​മാ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സൈ​ക്കി​ൾ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന് ദി​ലീ​ഫ് പ​റ​ഞ്ഞു. കോ​ൺ​ക്രീ​റ്റി​ൽ നി​ർ​മി​ച്ച 600 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ട​യ​റു​ക​ളാ​ണ് സൈ​ക്കി​ളി​ലു​ള്ള​ത്. ട​യ​റി​ന് ഗ്രി​പ് ന​ൽ​കു​ന്ന​ത് റ​ബ​ർ സോ​ളാ​ണ്. ഇ​രു​മ്പും മ​ര​വും ഉ​പ​യോ​ഗി​ച്ചാ​ണ് മ​റ്റു ഭാ​ഗ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ഈ ​മാ​സം 25ന് ​സൈ​ക്കി​ൾ ദു​ബൈ​യി​ലെ ഇ​ന്തോ-​അ​റ​ബ് ആ​ർ​ട്ട് ഫെ​സ്റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ലോ​ക സൈ​ക്കി​ൾ ദി​ന​മാ​യ ജൂ​ൺ മൂ​ന്നി​ന് സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ക​ലാ​കാ​ര​ൻ​മാ​രു​ടെ ക​ലാ സൃ​ഷ്ടി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​പ​ണി ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ദു​ബൈ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​ലീ​ഫ് ആ​ർ​ട്ട് ഗാ​ല​റി നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രി​പാ​ടി​ക്ക് പ്ര​മു​ഖ ക്യു​റേ​റ്റ​ർ ഗി​ന്ന​സ് ദി​ലീ​ഫും 50 ഇ​ന്ത്യ​ൻ ക​ലാ​കാ​ര​ൻ​മാ​രും കോ​ഴി​ക്കോ​ട് നി​ന്നും സൈ​ക്കി​ളി​നെ അ​നു​ഗ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Newsheaviest bicycle
News Summary - Dileef to Dubai with the heaviest bicycle
Next Story