Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightപാറയുമായി വന്ന ലോറി...

പാറയുമായി വന്ന ലോറി തലകീഴായി മറിഞ്ഞു

text_fields
bookmark_border
accident
cancel
camera_alt

തലകീഴായി മറിഞ്ഞ ലോറി

ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് ക​യ​റി​യ ബൈ​ക്ക് യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഏ​ഴാം​മൈ​ലി​ൽ പാ​റ ക​യ​റ്റി വ​ന്ന ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഭ​ര​ണി​ക്കാ​വ്-​വ​ണ്ടി​പ്പെ​രി​യാ​ർ ഹൈ​വേ​യി​ൽ ഏ​ഴാം​മൈ​ൽ ജ​ങ്ഷ​ന് സ​മീ​പം ശ​നി രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് അ​പ​ക​ടം.

അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​റി​ഞ്ഞ ലോ​റി​യി​ൽ നി​ന്ന് പാ​റ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു. ഇ​തി​നോ​ട് ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന ലോ​ട്ട​റി ത​ട്ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ജ​ങ്ഷ​നി​ലെ ബ​സ് വെ​യി​റ്റി​ങ് ഷെ​ഡി​നും ഓ​ട്ടോ സ്റ്റാ​ൻ​ഡി​നോ​ടും ചേ​ർ​ന്നാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ഈ ​സ​മ​യം വെ​യി​റ്റി​ങ് ഷെ​ഡി​ലും സ​മീ​പ​ത്തും ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsLorryAccident
News Summary - The lorry carrying the rock overturned
Next Story