Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightമാലാഖമാരെപോലെ ഡോക്ടറും...

മാലാഖമാരെപോലെ ഡോക്ടറും നഴ്സും: യുവതിക്ക് ഓട്ടോയിൽ സുഖപ്രസവം

text_fields
bookmark_border
ഡോ. ​ആ​തി​ര ബെ​ന്നി,  ന​ഴ്സ് പ്ര​സ​ന്ന
cancel
camera_alt

ഡോ. ​ആ​തി​ര ബെ​ന്നി,

ന​ഴ്സ് പ്ര​സ​ന്ന

നീ​ലേ​ശ്വ​രം: പ്ര​സ​വ​വേ​ദ​ന​യു​മാ​യി എ​ത്തി​യ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി മാ​ലാ​ഖ​യെ പോ​ലെ ഡോ​ക്ട​റും ന​ഴ്‌​സും. ചോ​യ്യ​ങ്കോ​ട് ഹെ​ൽ​ത്ത് കെ​യ​ർ ക്ലി​നി​ക്കി​ലെ ഡോ. ​ആ​തി​ര ബെ​ന്നി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഓ​ട്ടോ​യി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ യു​വ​തി​ക്ക് സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​ക്ക് പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് ക​രി​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ബ​ന്ധു​ക്ക​ളും ചോ​യ്യ​ങ്കോ​ട് ഹെ​ൽ​ത്ത് കെ​യ​ർ ക്ലി​നി​ക്കി​ൽ എ​ത്തു​ന്ന​ത്.

ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ പൂ​ർ​ണ​ഗ​ർ​ഭി​ണി​യു​ടെ നി​ല​വി​ളി​ക്ക് ആ​ക്കം കൂ​ടി​യ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ ബ​ന്ധു​ക്ക​ളും ഓ​ട്ടോ ഡ്രൈ​വ​റും തൊ​ട്ട​ടു​ത്ത ചോ​യ്യ​കോ​ട് ഹെ​ൽ​ത്ത് കെ​യ​ർ ക്ലി​നി​ക്കി​ലേ​ക്ക് വ​ണ്ടി​തി​രി​ച്ചു. പ്ര​സ​വ​ത്തി​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​ആ​തി​ര ബെ​ന്നി​യും സ്റ്റാ​ഫ് ന​ഴ്സ് പ്ര​സ​ന്ന​യും ത​യാ​റാ​യി.

ഓ​ട്ടോ​യി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ പ്ര​യാ​സ​മ​നു​ഭ​വി​ച്ച യു​വ​തി​യെ പ​രി​ശോ​ധി​ക്കു​മ്പോ​ഴേ​ക്കും പ്ര​സ​വം ന​ട​ന്നി​രു​ന്നു. പ്ര​സ​വ​ശേ​ഷം ഉ​ട​ൻ​ത​ന്നെ തു​ട​ർ​ചി​കി​ത്സ​ക്കാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​മ്മ​യും കു​ഞ്ഞും സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. ഡോ. ​ആ​തി​ര ബെ​ന്നി, സ്റ്റാ​ഫ് ന​ഴ്സ് പ്ര​സ​ന്ന, മ​ഞ്ജി​മ, ന​വ്യ, നി​ധീ​ഷ് എ​ന്നി​വ​രാ​ണ് യു​വ​തി​ക്ക് അ​ടി​യ​ന്തര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ഹെ​ൽ​ത്ത് കെ​യ​ർ ടീ​മി​നെ നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AutorickshawKasargod NewsGiving BirthWoman
News Summary - Doctor and nurse like angels- Young woman gives birth in auto rickshaw
Next Story