Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightയുവാവിനെ കാപ്പ ചുമത്തി...

യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

text_fields
bookmark_border
ആ​ദ​ർ​ശ്
cancel
camera_alt

ആ​ദ​ർ​ശ്

ത​ല​ശ്ശേ​രി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ധ​ർ​മ​ടം പൊ​ലീ​സ് കാ​പ്പ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്തു. ധ​ർ​മ​ടം മേ​ലൂ​രി​ലെ കെ.​ടി.​പി പീ​ടി​ക്ക​ടു​ത്തു​ള്ള വ​ട​ക്കെ വ​ള​പ്പി​ൽ ആ​ദ​ർ​ശ് എ​ന്ന ചി​ക്കൂ​ട്ട​നെ (28)യാ​ണ് എ​സ്.​ഐ സു​നി​ൽ കു​മാ​റും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ധ​ർ​മ​ടം, എ​ട​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലും വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ലും ആ​യു​ധം കൈ​വ​ശം വെ​ച്ച കേ​സി​ലും ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​ണ് ആ​ദ​ർ​ശ് എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ല പൊ​ലീ​സ് ചീ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല ക​ല​ക്ട​ർ ഇ​യാ​ളെ ഒ​രു വ​ർ​ഷ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സി.​പി.​ഒ മാ​രാ​യ ഷി​നു, സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsKapa Act
News Summary - The youth was arrested under Kapa act
Next Story