Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇടവിട്ടുള്ള മഴ;...

ഇടവിട്ടുള്ള മഴ; ഡെങ്കിയും എലിപ്പനിയും ശ്രദ്ധിക്കണം

text_fields
bookmark_border
Dengue fever
cancel

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ട​വി​ട്ടു​ള്ള മ​ഴ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ള്‍ ചി​ര​ട്ട, മു​ട്ട​ത്തോ​ട്, വി​റ​കു​ക​ള്‍ മൂ​ടാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റ്, അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ൾ, വീ​ടു​ക​ള്‍ക്ക് അ​ക​ത്തു​ള്ള മ​ണി പ്ലാ​ന്റ് തു​ട​ങ്ങി​യ ഇ​ന്‍ഡോ​ര്‍ ചെ​ടി​ക​ൾ, റ​ഫ്രി​ജ​റേ​റ്റ​ർ ട്രേ ​തു​ട​ങ്ങി​യ​വ​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് പൊ​തു​വെ മു​ട്ട​യി​ട്ട് വ​ള​രു​ന്ന​ത്.

മു​ട്ട​യി​ട്ടു ക​ഴി​ഞ്ഞാ​ല്‍ ഏ​ഴു മു​ത​ല്‍ മു​ത​ല്‍ 10 ദി​വ​സം കൊ​ണ്ട് ലാ​ര്‍വ വി​രി​ഞ്ഞ് പു​തി​യ കൊ​തു​കു​ക​ള്‍ പു​റ​ത്തു​വ​രും. അ​തി​നാ​ല്‍ വീ​ടു​ക​ളി​ലും മ​റ്റു പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള ചെ​റി​യ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ മ​ഴ​ക്ക് ശേ​ഷം നീ​ക്കം ചെ​യ്യ​ണം. ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ആ​ഴ്ച​യി​ല്‍ ഒ​ന്നു​വീ​തം ഡ്രൈ​ഡേ ആ​ച​രി​ക്ക​ണം.

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ എ​ലി​യു​ടെ മൂ​ത്രം ക​ല​ര്‍ന്നാ​ണ് എ​ലി​പ്പ​നി പ​ട​രു​ന്ന​ത്. ആ​യ​തി​നാ​ല്‍ കാ​ലി​ല്‍ മു​റി​വ്, വി​ണ്ടു കീ​റി​യ കാ​ല്‍പാ​ദ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്ള​വ​ര്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​വു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​മി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, നി​ര്‍മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന ജ​ല​വു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍ ആ​യ​തി​നാ​ല്‍ അ​വ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം ഡോ​ക്‌​സി സൈ​ക്ലി​ന്‍ പ്ര​തി​രോ​ധ ഗു​ളി​ക ആ​ഴ്ച​തോ​റും ക​ഴി​ക്കേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainKannur NewsDengue Fever
News Summary - Rain-Beware of dengue and rat fever
Next Story