Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightമയക്കുമരുന്നിനെതിരെ...

മയക്കുമരുന്നിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്

text_fields
bookmark_border
drugs
cancel

പെ​രു​മ്പാ​വൂ​ര്‍: മ​യ​ക്കു​മ​രു​ന്നി​നും അ​നാ​ശാ​സ്യ പ്ര​വൃ​ത്തി​ക​ള്‍ക്കു​മെ​തി​രെ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡ്​, ബി​വ​റേ​ജ് ഔ​ട്ട​ലെ​റ്റ് പ​രി​സ​രം, പി.​പി റോ​ഡ്, കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ൻഡ്​ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൊ​ലീ​സി​ന്റെ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ 93 കു​പ്പി ഹെ​റോ​യി​ന്‍, മു​ന്നൂ​റി​ലേ​റെ ഗ്രാം ​എം.​ഡി.​എം.​എ, 17 കി​ലോ ക​ഞ്ചാ​വ്, 15 ഗ്രാ​മോ​ളം ഹെ​റോ​യി​ന്‍, ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പി​ടി​കൂ​ടി​യി​രു​ന്നു. ഭൂ​രി​പ​ക്ഷം കേ​സു​ക​ളി​ലും അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​രാ​ണ് പ്ര​തി​ക​ള്‍.

വ്യാ​ഴാ​ഴ്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ന്റി​ന് സ​മീ​പ​ത്തു​ള​ള ലോ​ഡ്ജി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​യ കേ​സി​ല്‍ ലോ​ഡ്ജ് മാ​നേ​ജ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​നാ​ശാ​സ്യ കേ​സി​ല്‍ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ അ​റ​സ്റ്റാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍, ലോ​ഡ്ജി​ന്റെ പേ​ര് പു​റ​ത്തു​വി​ടാ​തി​രു​ന്ന​തും ഉ​ട​മ​യെ കേ​സി​ല്‍ പ്ര​തി ചേ​ര്‍ക്കാ​തി​രു​ന്ന​തും പൊ​ലീ​സി​നെ​തി​രെ വി​മ​ര്‍ശ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്നും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ച്ച​വ​ടം ചെ​യ്യു​ന്ന ലോ​ബി​ക​ള്‍ അ​ന്ത​ര്‍ധാ​ര​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ക​ച്ച​വ​ട​ക്കാ​രും ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്നു. ബി​വ​റേ​ജ് പ​രി​സ​ര​ത്തെ പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ പ്ര​ച​രി​ച്ച​ത് നി​യ​മ​പാ​ല​ക​ര്‍ക്ക് നേ​രെ​യു​ള്ള പ​രി​ഹാ​സ​മാ​യി മാ​റി. ക​ണ്ട​ന്ത​റ ഭാ​യി കോ​ള​നി പേ​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ്പ​ന​യും അ​നാ​ശാ​സ്യ പ്ര​വൃ​ത്തി​ക​ളും അ​വ​സാ​നി​പ്പി​ക്കു​ക പൊ​ലീ​സി​ന് അ​ത്ര എ​ളു​പ്പ​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsPolice
News Summary - Police intensified action against drugs
Next Story