Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ഓപൺ ഹൗസ്: പരാതികൾ...

ഷാർജ ഓപൺ ഹൗസ്: പരാതികൾ ബോധിപ്പിച്ച്​ പ്രവാസികൾ

text_fields
bookmark_border
ഷാർജ ഓപൺ ഹൗസ്: പരാതികൾ ബോധിപ്പിച്ച്​ പ്രവാസികൾ
cancel

ഷാ​ർ​ജ: പ്ര​വാ​സി​ക​ളു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​പ​ൺ​ഹൗ​സി​ൽ എ​ത്തി​യ​ത് നൂ​റി​ലേ​റെ പ​രാ​തി​ക​ൾ. രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ മു​ത​ൽ ഓ​ർ​മ ന​ഷ്ട​പ്പെ​ട്ട​വ​ർ വ​രെ ഇ​തി​ലു​ണ്ടാ​യി​രു​ന്നു. കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​നു​ൾ​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ​ക്ക്​ കാ​തോ​ർ​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

എ​ൺ​പ​ത്​ വ​യ​സ്സു​കാ​രാ​യ പ്ര​വാ​സി ഡോ​ക്ട​ർ മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ വ​രെ വി​വി​ധ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ചു. താ​മ​സ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ, വി​സ കാ​ലാ​വ​ധി തീ​ർ​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​നാ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ, ജോ​ലി​ക്കാ​യെ​ത്തി പ​ല​വി​ധ ച​തി​ക്കു​ഴി​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​ർ, രോ​ഗി​ക​ൾ തു​ട​ങ്ങി അ​നേ​കം പ്ര​ശ്ന​ങ്ങ​ളാ​ണ്​ കോ​ൺ​സ​ൽ മു​മ്പാ​കെ എ​ത്തി​യ​ത്. വി​വി​ധ​ങ്ങ​ളാ​യ 120 പ​രാ​തി​ക​ളാ​ണ് എ​ത്തി​യ​തെ​ന്ന്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ. പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര പ​റ​ഞ്ഞു. അ​വ​യി​ൽ സാ​ധ്യ​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ളെ​ല്ലാം കൈ​കൊ​ള്ളു​മെ​ന്ന് കോ​ൺ​സു​ൽ ജ​ന​റ​ൽ പ​റ​ഞ്ഞു.

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ മു​ഴു​വ​ൻ വ​കു​പ്പു​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ഷാ​ർ​ജ മു​ത​ലു​ള്ള വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഓ​പ​ൺ ഹൗ​സ് ഒ​രു​ക്കി​യ​തെ​ന്ന്​ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​തി​നും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Open House
News Summary - Sharjah Open House: Expatriates express their grievances
Next Story