Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ലീ​ഡേ​ഴ്സ് ചാ​റ്റ്...

‘ലീ​ഡേ​ഴ്സ് ചാ​റ്റ് വി​ത്ത് അ​ഡ്വ. പ​ഴ​കു​ളം മ​ധു’

text_fields
bookmark_border
Dammam OICC Program
cancel
camera_alt

ദ​മ്മാം ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ’ലീ​ഡേ​ഴ്സ് ചാ​റ്റ് വി​ത്ത് അ​ഡ്വ. പ​ഴ​കു​ളം മ​ധു’ പ​രി​പാ​ടി

ദ​മ്മാം: ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ കു​ടും​ബ​സം​ഗ​മം ’മാ​റ്റൊ​ലി 2024’ൽ ​പ​ങ്കെ​ടു​ക്കാ​ൻ ദ​മ്മാ​മി​ലെ​ത്തി​യ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു​വി​നൊ​പ്പം ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ’ലീ​ഡേ​ഴ്സ് ചാ​റ്റ് വി​ത്ത് അ​ഡ്വ. പ​ഴ​കു​ളം മ​ധു’ എ​ന്ന പേ​രി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ള്ളി​ത്തോ​പ്പി​ൽ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​ബ​റും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ഹ്‌​മ​ദ് പു​ളി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മ​തേ​ത​ര ജ​നാ​ധി​പ​ത്യ ചേ​രി​ക്ക് അ​നു​കൂ​ല​മാ​യി രാ​ജ്യ​ത്തി​​ന്‍റെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യം ഏ​റെ മാ​റി​യി​രി​ക്കു​ന്ന​താ​യി പ​ഴ​ക​ളം മ​ധു പ​റ​ഞ്ഞു. പ​കു​തി​യി​ല​ധി​കം സീ​റ്റു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ ഇ​ന്ത്യ​യു​ടെ ചി​ത്രം വ്യ​ക്ത​മാ​ണ്. കോ​ൺ​ഗ്ര​സ്​ ന​യി​ക്കു​ന്ന ഇ​ന്ത്യ മു​ന്ന​ണി ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും. ഇ​നി​യും മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം ന​ശി​പ്പി​ക്കും, ഭ​ര​ണ​ഘ​ട​ന ത​ക​ർ​ക്ക​പ്പെ​ടും, സ്വാ​ത​ന്ത്യം ന​ഷ്​​ട​മാ​കും, ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​കും. നി​ല​വി​ൽ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ പോ​ലും ബി.​ജെ.​പി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ, വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മീ​ഷ​ൻ തു​ട​ങ്ങി സി.​എ.​ജി​ക്ക് പോ​ലും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​വു​ന്നി​ല്ല. ജു​ഡീ​ഷ്യ​റി​യും അ​ത്ത​ര​മൊ​രു ആ​രോ​പ​ണ​ത്തി​​ന്‍റെ നി​ഴ​ലി​ലാ​ണ്. രാ​ജ്യ​ത്ത് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 32 ജേ​ർ​ണ​ലി​സ്​​റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. മോ​ദി​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ പോ​ലും വി​ല​ക്കു​നേ​രി​ടു​ക​യാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ന്ദ്ര​മോ​ഹ​ൻ, ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി, ലൈ​ജു ജ​യിം​സ്, ഉ​മ​ർ കോ​ട്ട​യി​ൽ, ന​സീ​ർ തു​ണ്ടി​ൽ, വി​ൽ​സ​ൻ ത​ട​ത്തി​ൽ, നൗ​ഷാ​ദ് ത​ഴ​വ, അ​ൻ​വ​ർ സാ​ദി​ഖ്, ദി​ൽ​ഷാ​ദ്, ഹു​സ്ന ആ​സി​ഫ്, നി​ഷാ​ദ് കു​ഞ്ചു, സു​ബൈ​ർ പാ​റ​ക്ക​ൽ, എ​ബി അ​ടൂ​ർ, താ​ജു അ​യ്യാ​രി​ൽ എ​ന്നി​വ​ർ മു​ഖാ​മു​ഖം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി ഹ​നീ​ഫ് റാ​വു​ത്ത​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ൻ​റ് തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം സ്വാ​ഗ​ത​വും സി.​ടി. ശ​ശി ന​ന്ദി​യും പ​റ​ഞ്ഞു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ സി​റാ​ജ് പു​റ​ക്കാ​ട്, റ​സാ​ഖ് പൂ​ക്കോ​ട്ട്പാ​ടം, നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ച​ന്ദ്ര​മോ​ഹ​ൻ, റി​യാ​ദ് റീ​ജ​ന​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം ക​ള​ക്ക​ര എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു. പ്ര​മോ​ദ് പൂ​പ്പാ​ല, ഷം​സ് കൊ​ല്ലം, പി.​കെ. അ​ബ്​​ദു​ൽ ഖ​രീം, വി​ൽ​സ​ൻ ത​ട​ത്തി​ൽ, നൗ​ഷാ​ദ് ത​ഴ​വ, ഷി​ജി​ല ഹ​മീ​ദ്, ഡോ. ​സി​ന്ധു ബി​നു, സ​ക്കീ​ർ പ​റ​മ്പി​ൽ, സി.​ടി. ശ​ശി, ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ, ആ​സി​ഫ് താ​നൂ​ർ, നി​ഷാ​ദ് കു​ഞ്ചു, രാ​ധി​ക ശ്യാം​പ്ര​കാ​ശ്, അ​ര​വി​ന്ദ​ൻ, യ​ഹി​യ കോ​യ, ബി​നു പി. ​ബേ​ബി, റ​ഷീ​ദ് പ​ത്ത​നാ​പു​രം, അ​സീ​സ് കു​റ്റ്യാ​ടി, റോ​യ് വ​ർ​ഗീ​സ്, ഹു​സ്ന ആ​സി​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaOICC Pathanamthitta District CommitteeFamily Meet Up
News Summary - OICC Pathanamthitta District Committee Family Meet up
Next Story