Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ന്റെ ന​ല്ല​പാ​ഠ​ങ്ങ​ളു​മാ​യി വി​മ​ൻ ഇ​ന്ത്യ

text_fields
bookmark_border
Women India Qatar Parenting session
cancel
camera_alt

വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച പാ​ര​ന്റി​ങ് പ​രി​ശീ​ല​ന​ത്തി​ൽ ഡോ. ​മ​ഹ്മൂ​ദ് ഷി​ഹാ​ബ് ക്ലാ​സെ​ടു​ക്കു​ന്നു

ദോ​ഹ: മ​ക്ക​ളു​ടെ കൂ​ട്ടു​കാ​രാ​യും അ​വ​ർ​ക്കൊ​പ്പം ന​ട​ന്നും ഇ​ഷ്ട​ങ്ങ​ളി​ൽ പ​ങ്കു ചേ​ർ​ന്നും എ​ങ്ങ​നെ ന​ല്ലൊ​രു ര​ക്ഷി​താ​വാ​കാ​മെ​ന്ന പാ​ഠ​ങ്ങ​ളു​മാ​യി വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച പാ​ര​ന്റി​ങ് സെ​ഷ​ൻ ശ്ര​ദ്ധേ​യ​മാ​യി. ‘പോ​സി​റ്റി​വ് പാ​ര​ന്റി​ങ് ഫോ​ർ മ​ദ​ർ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ ട്രെ​യി​നി​ങ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും കൗ​ൺ​സി​ല​റു​മാ​യ ഡോ. ​മ​ഹ്മൂ​ദ് ഷി​ഹാ​ബ് സം​സാ​രി​ച്ചു. ‘പ​ഴ​യ ത​ല​മു​റ​യെ അ​പേ​ക്ഷി​ച്ച് പു​തു ത​ല​മു​റ മാ​താ​പി​താ​ക്ക​ളു​ടെ മു​ന്നി​ൽ ഒ​രു​പാ​ട് വെ​ല്ലു​വി​ളി​ക​ളു​ണ്ട്. അ​ത് മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ കാ​ല​ത്തി​ന​നു​സ​രി​ച്ച് മാ​താ​പി​താ​ക്ക​ളും വ​ള​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടെ​ക്‌​നോ​ള​ജി​യി​ൽ വ​ള​രെ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്പു​ക​ളെ കു​റി​ച്ചും ഗെ​യി​മു​ക​ളെ കു​റി​ച്ചും ര​ക്ഷി​താ​ക്ക​ളും അ​റി​വ്‌ നേ​ടു​ക. എ​ങ്കി​ൽ മാ​ത്ര​മേ അ​വ​രെ നേ​രാ​യ ദി​ശ​യി​േ​ല​ക്ക് ന​യി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

കു​ട്ടി​ക​ളു​ടെ ഭാ​ഷ​യി​ൽ സം​സാ​രി​ച്ച്, അ​വ​ർ​ക്ക് മ​ന​സ്സി​ലാ​കു​ന്ന രീ​തി​യി​ൽ അ​വ​രോ​ടൊ​പ്പം ക​ളി​ക്കു​ക​യും സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും വി​ജ്ഞാ​നം പ​ക​ർ​ന്നും ആ​രോ​ഗ്യ​ക​ര​മാ​യ ര​ക്ഷാ​ക​ർ​തൃ​ത്വം ന​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. സി.​ഐ.​സി മ​ൻ​സൂ​റ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹ​ന ഫാ​ത്തി​മ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ത്വ​യ്യി​ബ അ​ർ​ഷ​ദ് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സു​നി​ല അ​ബ്ദു​ൽ ജ​ബ്ബാ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women India QatarParenting Session
News Summary - Women India Qatar
Next Story