എച്ച്.എം.സി ആംബുലൻസ് സേവനത്തിന് അന്താരാഷ്ട്ര അംഗീകാരം
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്.എം.സി) ആംബുലൻസ് സേവനത്തിനു തുടർച്ചയായ നാലാം തവണയും അന്താരാഷ്ട്ര അംഗീകാരം. ഇൻറർനാഷനൽ അക്കാദമിസ് ഓഫ് എമർജൻസി ഡിസ്പാച്ചിന്റെ അക്രഡിറ്റഡ് സെൻറർ ഓഫ് എക്സലൻസ് (എ.സി.ഇ) നേട്ടമാണ് ആംബുലൻസ് സേവനത്തിന് ലഭിച്ചിരിക്കുന്നത്. അടിയന്തര മെഡിക്കൽ സേവനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനുള്ള അംഗീകാരമായാണ് എ.സി.ഇയെ കണക്കാക്കുന്നത്.പൊതുജനങ്ങൾക്ക് ഉന്നത നിലവാരമുള്ള അടിയന്തര പരിചരണം നൽകാനുള്ള ഹമദ് മെഡിക്കൽ കോർപറേഷന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് എച്ച്.എം.സിയുടെ നാഷനൽ കമാൻഡ് സെൻറർ കമ്യൂണിക്കേഷൻ അസി.എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ യാഫിഈ പറഞ്ഞു.
ഖത്തറിലെ ജനങ്ങളുടെ വിശ്വാസവും സുരക്ഷിതത്വവും വർധിപ്പിക്കുന്നതിൽ എച്ച്.എം.സി ആംബുലൻസ് നിർണായക പങ്കാണ് വഹിക്കുന്നത്. അർപ്പണബോധവും കഠിനാധ്വാനവും ഈ അഭിമാനകരമായ അംഗീകാരം നേടുന്നതിൽ വലിയ പങ്ക് വഹിച്ചതായും അൽ യാഫിഈ കൂട്ടിച്ചേർത്തു.അമേരിക്കയിലെ മേരിലാൻഡിൽ നടന്ന ചടങ്ങിലാണ് അംഗീകാരം പ്രഖ്യാപിച്ചത്. 46 രാജ്യങ്ങളിലുടനീളം എമർജൻസി ഡിസ്പാച്ചിനുള്ള കെയർ സ്റ്റാൻഡേർഡ് ആയി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രോട്ടോകോൾ അധിഷ്ഠിത സംവിധാനമായ പ്രയോറിറ്റി ഡിസ്പാച്ച് സിസ്റ്റമാണ് എച്ച്.എം.സി ആംബുലൻസ് സർവിസിന് ഉപയോഗിക്കുന്നത്. ഓരോ അടിയന്തര ഫോൺകാളുകളും ഏറ്റവും കാര്യക്ഷമതയോടും കൃത്യതയോടും കൈകാര്യം ചെയ്യുന്നുവെന്ന് ഈ സംവിധാനത്തിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.