Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightമ​ൺ​സൂ​ൺ...

മ​ൺ​സൂ​ൺ പ്ര​തീ​ക്ഷ​യി​ൽ മു​ണ്ടൂ​രി​ലെ ക​ർ​ഷ​ക​ർ

text_fields
bookmark_border
rain
cancel

മു​ണ്ടൂ​ർ: ചൂ​ടി​ന് ഖ്യാ​തി​കേ​ട്ട മു​ണ്ടൂ​രി​ലെ കാ​ർ​ഷി​ക പ്ര​തീ​ക്ഷ​ക​ൾ​ക്ക് ചി​റ​ക് മു​ള​ക്കു​ന്നു. വേ​ന​ൽ​കാ​ല​ത്ത് സാ​ധാ​ര​ണ മ​ഴ ല​ഭ്യ​ത കു​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് ഇ​ക്കു​റി നേ​രി​യ തോ​തി​ലെ​ങ്കി​ലും മ​ഴ കി​ട്ടി​യ​ത് കാ​ർ​ഷി​ക വൃ​ത്തി​ക്ക് മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ സ​ഹാ​യ​ക​മാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ണ്ണി​ള​ക്ക് പ​ച്ചി​ല വ​ള​ത്തി​ന് ഭൂ​രി​ഭാ​ഗം ഡെ​യി​ഞ്ച വി​ത്ത് വി​ത​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

വ​ള​വി​ത്ത് മു​ള​ച്ച് ഉ​ഴു​ത് മ​റി​ക്കാ​ൻ പാ​ക​ത്തി​ൽ വ​ള​ർ​ന്ന് പ​ന്ത​ലി​ക്കു​ന്ന​തോ​ടെ ഒ​ന്നാം വി​ള​ക്കു​ള്ള നി​ല​മൊ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ മ​ഴ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കു​ണ്ട്. മ​ഴ ല​ഭ്യ​ത​യെ ആ​ശ്ര​യി​ച്ചാ​ണ് മു​ണ്ടൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ക​ർ​ഷ​ക​ർ കൃ​ഷി ഇ​റ​ക്കാ​റു​ള്ള​ത്. മ​ല​മ്പു​ഴ ഡാ​മി​ലെ വെ​ള്ളം ല​ഭ്യ​മാ​വു​ന്ന ക​നാ​ൽ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ചു​രു​ക്കം ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ർ​ഷി​ക വൃ​ത്തി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ നേ​ര​ത്തെ ആ​രം​ഭി​ക്കാ​റ്.

ഇ​ത്ത​വ​ണ ക​നാ​ൽ വെ​ള്ള​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ച് കൃ​ഷി ഇ​റ​ക്കാ​നാ​വി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ ന​ല്ല​തോ​തി​ൽ മ​ഴ കി​ട്ടി​യാ​ൽ ഞാ​റി​ന് വി​ത്തു​പാ​കാ​ൻ പ​റ്റു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് മു​ണ്ടൂ​ർ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. അ​ത്യു​ഷ്ണം കാ​ര​ണം പൊ​റു​തി​മു​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൂ​ടി​ന് നേ​രി​യ തോ​തി​ലെ​ങ്കി​ലും കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer rainMundoor
News Summary - Summer rain in Mundoor
Next Story