Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ ഇ-​സ്‌​പോ​ർ​ട്‌​സ് ഫോ​റം 19ന്

text_fields
bookmark_border
ഖ​ത്ത​ർ ഇ-​സ്‌​പോ​ർ​ട്‌​സ് ഫോ​റം 19ന്
cancel

ദോ​ഹ: പ്ര​മു​ഖ ഇ-​സ്‌​പോ​ർ​ട്‌​സ് ക​മ്പ​നി​യാ​യ എ​സ്.​എ​ൻ.​ആ​ർ.​ജി​യു​മാ​യി സ​ഹ​ക​രി​ച്ച് മി​ഡീ​യ സി​റ്റി ഖ​ത്ത​ർ പ്ര​ഥ​മ ഖ​ത്ത​ർ ഇ-​സ്‌​പോ​ർ​ട്‌​സ് ഫോ​റ​ത്തി​ന് വേ​ദി​യാ​കു​ന്നു. ശി​ൽ​പ​ശാ​ല​ക​ൾ, നെ​റ്റ് വ​ർ​ക് സെ​ഷ​നു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ഫോ​റ​ത്തി​ൽ ഇ-​സ്‌​പോ​ർ​ട്‌​സ് മേ​ഖ​ല​യി​ലെ പ്രമുഖർ പ​ങ്കെടുക്കും. മി​ന മേ​ഖ​ല​യി​ൽ ഇ-​സ്‌​പോ​ർ​ട്‌​സ് മേ​ഖ​ല​യി​ൽ ഖ​ത്ത​ർ ന​ട​ത്തി​യ നി​ക്ഷേ​പം അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യി. മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള രാ​ജ്യ​ങ്ങ​ൾ പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ലും പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റു​ക​ൾ​ക്ക് വേ​ദി​യാ​കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ൾ ഇ-​സ്‌​പോ​ർ​ട്‌​സി​ൽ നേ​രി​ട്ടി​റ​ങ്ങാ​നും അ​തി​ന്റെ പ്ര​ധാ​ന ക​ളി​ക്കാ​രി​ലൊ​രാ​ളാ​കാ​നു​മു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഖ​ത്ത​ർ. പു​തി​യ ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​സ്.​എ​ൻ.​ആ​ർ.​ജി​യു​മാ​യി പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്കേ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഖ​ത്ത​ർ മീ​ഡി​യ സി​റ്റി​യി​ലെ ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്റ് മേ​ധാ​വി താ​യി​ർ അ​ൽ അ​നാ​നി പ​റ​ഞ്ഞു. ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​തി​ലും ഖ​ത്ത​റി​ന്റെ കാ​യി​ക പ​രി​ണാ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ലും ഖ​ത്ത​റി​ലെ ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ ഇ-​സ്‌​പോ​ർ​ട്‌​സ് മേ​ഖ​ല​യി​ലെ മു​ൻ​നി​ര രാ​ജ്യ​മാ​ക്കു​ന്ന​തി​ലും പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും ഇ-​സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി അ​ഹ്മ​ദ് അ​ൽ മി​ഗൈ​സീ​ബ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media CityQatar e-Sports Forum
News Summary - Qatar e-Sports Forum on 19th
Next Story